Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിതാ മതിലിനെതിരെ...

വനിതാ മതിലിനെതിരെ വി.എസ്; പാർട്ടി നയങ്ങൾക്ക് വിരുദ്ധം

text_fields
bookmark_border
വനിതാ മതിലിനെതിരെ വി.എസ്; പാർട്ടി നയങ്ങൾക്ക് വിരുദ്ധം
cancel

ന്യൂഡൽഹി: എൽ.ഡി.എഫ് സർക്കാറിന്‍റെ നേതൃത്വത്തിൽ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ സി.പി.എം മു തിർന്ന നേതാവ് വി.എസ് അച്യുതാനന്ദൻ കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചു. ജാതി സംഘടനകളുമായി ചേർന്ന് നവോത്ഥാന പ്രവർ ത്തനങ്ങളിൽ ഏർപ്പെടുന്നത് വൈരുധ്യമെന്ന് വി.എസ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഹിന്ദുത്വവാദികളുടെ മുന്നേറ്റത്തെ രാഷ്ട്രീയവും സംഘടനാപരമായും നിയമപരവുമായി ചെറുത്തു തോൽപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ജാതി, സമുദായ സംഘടനകളുമായി ചേർന്ന് നവോത്ഥാന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വൈരുധ്യമാണ്. ആർ.എസ്.എസിനെ എതിർക്കുകയും നായർ സമുദായത്തെ കൂടെ നിർത്താൻ ശ്രമിക്കുകയും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നവോത്ഥാനത്തിന്‍റെ പേരിൽ പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി നടപടികളിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്നും വി.എസ് കത്തിൽ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vskerala newsmalayalam newswoman wall
News Summary - woman wall VS CPM -Kerala News
Next Story