Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിതാമതിൽ ഗിന്നസ്...

വനിതാമതിൽ ഗിന്നസ് ബുക്കിൽ കയറുമെന്ന് മന്ത്രി എം.എം. മണി

text_fields
bookmark_border
വനിതാമതിൽ ഗിന്നസ് ബുക്കിൽ കയറുമെന്ന് മന്ത്രി എം.എം. മണി
cancel

കൊച്ചി: വനിതാമതിൽ ഗിന്നസ് ബുക്കിൽ ഇടംപിടിക്കുമെന്ന് മന്ത്രി എം.എം. മണി. മതിൽ വൻ വിജയമായിരിക്കും. വർഗീയ മതിൽ എന്ന് വിശേഷിപ്പിക്കുന്നവർ തലക്ക് സുഖമില്ലാത്തവരാണ്. പ്രതിപക്ഷവും മാധ്യമങ്ങളും നടത്തുന്ന പ്രചാരണം വനിതാ മതിലിന് അനുകൂലമായിരിക്കുകയാണ്.

കോൺഗ്രസിൻെറയും ബി.ജെ.പിയുടെയും വിമർശനം പ്രചാരണം ഏറാൻ കാരണമായെന്ന്​ അദ്ദേഹം വാർത്താലേഖകരോട്​ പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിൽ ഒരു മാറ്റവുമില്ല. വനിതാമതിലിനിടയിൽ അക്രമം നടക്കുമെന്ന് കരുതുന്നില്ലെന്നും എന്തെങ്കിലും അക്രമസാധ്യത ഉണ്ടെങ്കിൽ നേരിടാൻ പൊലീസ് സംവിധാനം സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm manikerala newsmalayalam newswoman wall
News Summary - woman wall mm mani -Kerala News
Next Story