Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവോത്ഥാന സന്ദേശവുമായി...

നവോത്ഥാന സന്ദേശവുമായി വനിതാ മതിൽ VIDEO

text_fields
bookmark_border
നവോത്ഥാന സന്ദേശവുമായി വനിതാ മതിൽ VIDEO
cancel

തി​രു​വ​ന​ന്ത​പു​രം: നവോത്ഥാനത്തിന്‍റെ സന്ദേശങ്ങൾ ഉയർത്തി കേരളത്തിൽ ലക്ഷകണക്കിന് സ്ത്രീകൾ പങ്കെടുത്ത വനി താ മതിൽ ഉയർന്നു. വൈ​കീ​ട്ട്​ നാ​ല് മുതൽ നാലേകാൽ വരെ കാ​സ​ർ​കോ​ട്​ മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വെ​ള്ള​യ​മ്പ​ല ം വ​രെ ദേ​ശീ​യ​പാ​ത​യി​ൽ 620 കി​ലോ​മീ​റ്റ​ർ ദൂരത്തിലാണ് മതിൽ ഉയർന്നത്. നവോത്ഥാന പ്രതിജ്ഞയോടെ 50 ല​ക്ഷ​ത്തി​ലധികം സ്​​ത്രീ​ക​ൾ ച​രി​ത്ര​മായ വ​നി​താ​ മ​തി​ലി​ൽ​ അ​ണി​നി​ര​ന്നു. കാസർകോട് മല്ലികാർജുന ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച മതിൽ തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം അയ്യങ്കാളി സ്ക്വയർ വരെയാണ് നീണ്ടത്. നാൽകവലകളിൽ നിശ്ചിത സമയത്തിന് 10 മിനിറ്റ് മുമ്പാണ് മതിൽ കെട്ടിയത്.

woman-wall
നടി റിമ കല്ലിങ്കൽ കോഴിക്കോട്ടെ വനിതാ മതിലിൽ


കാ​സ​ർ​കോ​ട്ട്​ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് വനിതാ മതിലിന്‍റെ ആദ്യത്തെയും വെ​ള്ള​യ​മ്പ​ല​ത്ത്​ സി.​പി.​എം പോ​ളി​റ്റ്​ ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ടും സി.പി.ഐ ദേശീയ നേതാവ് ആ​നി രാ​ജയും ആവസാനത്തെയും കണി തീർത്തു. ആലപ്പുഴയിൽ കെ.ആർ ഗൗരിയമ്മയും ഷൊർണൂരിൽ സി.കെ. ജാനുവും കോഴിക്കോട് കെ. അജിതയും പി. വത്സലയും മ​ല​പ്പു​റ​ത്ത്​ മ​റി​യം ദൗ​ല​യും എറണാകുളം ഇടപ്പള്ളിയിൽ ഡോ. എം. ലീലാവതിയും അങ്കമാലിയിൽ വനിതാ കമീഷൻ അധ്യക്ഷ എം.സി ജോസഫൈനും അടക്കം പ്ര​മു​ഖ​ർ മതിലിന്‍റെ ഭാഗമായി. ന​വോ​ത്ഥാ​ന മൂ​ല്യ സം​ര​ക്ഷ​ണ സ​മി​തി​യി​ലെ 174 സം​ഘ​ട​ന​ക​ൾ​ക്ക്​ പു​റ​െ​മ മ​റ്റ്​ സം​ഘ​ട​ന​ക​ളുടെ പ്രതിനിധികളും വിദേശികളും പ​െ​ങ്ക​ടു​ത്തു.

woman-wall

കാസർകോട് ജില്ല (മല്ലികാർജുന ക്ഷേത്രം-കാലിക്കടവ് 50 കി.മീ), കണ്ണൂർ ജില്ല (കാലിക്കടവ്-പൂഴിത്തല), കോഴിക്കോട് ജില്ല (പൂഴിത്തല-രാമനാട്ടുകര 74 കി.മീ), മലപ്പുറം ജില്ല (രാമനാട്ടുകര-പെരിന്തൽമണ്ണ 55 കി.മീ), പാലക്കാട് ജില്ല (പുലാമന്തോൾ-ചെറുതുരുത്തി 26 കി.മീ), തൃശൂർ ജില്ല (ചെറുതുരുത്തി-കറുകുറ്റി 73 കി.മീ), എറണാകുളം ജില്ല (കറുകുറ്റി-അരൂർ 49 കി.മീ), ആലപ്പുഴ ജില്ല (അരൂർ-ഒാച്ചിറ 97 കി.മീ), കൊല്ലം ജില്ല (ഒാച്ചിറ-കടമ്പാട്ടുകോണം 58 കി.മീ), തിരുവനന്തപുരം ജില്ല (കടമ്പാട്ടുകോണം-വെള്ളയമ്പലം 43.5 കി.മീ) എന്നീ വഴികളിലൂടെയാണ് മതിൽ ഒരുക്കിയത്. കൂടാതെ മതിൽ കടന്നു പോകാത്ത വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള സ്ത്രീകൾ കോഴിക്കോട്, എറണാകുളം, ആലപ്പുഴ ജില്ലകളിലെത്തി വനിതാ മതിലിന്‍റെ ഭാഗമായി.
woman-wall
മതിലിന് ഐ​ക്യ​ദാ​ർ​ഢ്യ​ം പ്രഖ്യാപിച്ച് മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയനും മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും മ​ന്ത്രി​മാ​രും സ്വാമി അഗ്നിവേശ്, പിണറായിയുടെ ഭാര്യ കമല, വി.എസിന്‍റെ ഭാര്യ വസുമതി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഭാര്യ പ്രീതി നടേശൻ, എസ്.എൻ.ഡി.പി യോഗം പ്രസിഡന്‍റ് ഡോ. എം.എൻ. സോമന്‍റെ ഭാര്യ മഹേശ്വരി സോമൻ എന്നിവർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ എത്തി. ജി​ല്ല​ക​ളി​ലെ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ മ​ന്ത്രി​മാ​ർ സം​സാ​രി​ക്കും. ച​രി​ത്ര മു​ഹൂ​ർ​ത്തം പ​ക​ർ​ത്തു​ന്ന​തി​ന്​ വി​ദേ​ശ​ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ത​ല​സ്​​ഥാ​ന​ത്തെത്തിയിരുന്നു. ലോ​ക റെ​ക്കോ​ഡി​​ന്‍റെ ഭാ​ഗ​മാ​യി യൂ​നി​വേ​ഴ്സ​ൽ റെ​ക്കോ​ഡ്സ് ഫോ​റം വ​നി​ത മ​തി​ൽ നി​രീ​ക്ഷി​ക്കാൻ എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newswoman wallKerala News
News Summary - Woman Wall in Kerala -Kerala News
Next Story