വനിതാ മതിൽ: കോടതി വിധി ബാലാവകാശങ്ങളുടെ നഗ്നമായ ലംഘനമെന്ന് ബാലാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: വനിതാമതിലിൽനിന്ന് കുട്ടികളെ ഒഴിവാക്കണമെന്ന ഹൈകോടതി വിധി കുട്ടികൾക്കുള്ള അവകാശങ്ങളുടെ നഗ ്നമായ ലംഘനമാണെന്ന് ബാലാവകാശ കമീഷൻ ചെയർപേഴ്സൻ പി. സുരേഷ്. എന്നാൽ, കൈക്കുഞ്ഞുങ്ങളുമായി പ്രകടനങ്ങളിൽ പങ്കെടു ക്കുന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കുട്ടികൾക്ക് ഭരണഘടന നൽകുന്ന അവക ാശങ്ങളുടെയും രാജ്യാന്തര കൺവെൻഷെൻറയും ലംഘനമാണ് ഹൈകോടതി വിധി. കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച 1989ലെ രാജ്യാന്തര കൺവെൻഷൻ തത്ത്വങ്ങളെ പൂർണമായും ഹൈകോടതി നിരാകരിച്ചു. പൗരന്മാരെന്നനിലയിൽ കുട്ടികളുടെ മൗലികാവകാശങ്ങളുടെമേലുള്ള കടന്നുകയറ്റമാണ് ഹൈകോടതി നടത്തിയിരിക്കുന്നത്. ഭരണഘടനയിലെ ആർട്ടിക്കിൾ 19, 21 എന്നിവ നൽകുന്ന മൗലികാവകാശങ്ങൾക്ക് എതിരാണ് വിധി. 19 അനുസരിച്ച് രാജ്യത്തെ എല്ലാ പൗരന്മാർക്കും സമാധാനപരമായി സംഘടിക്കാനും അഭിപ്രായപ്രകടനം നടത്താനും അവകാശമുണ്ട്. 21 അനുസരിച്ച് വ്യക്തിസ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശമുണ്ട്. ഈ രണ്ട് മൗലികാവകാശങ്ങളും കുട്ടികൾക്കും നിഷേധിക്കാൻ പാടില്ല.
അനുച്ഛേദം 13 പ്രകാരം അഭിപ്രായപ്രകടനത്തിനും ആശയപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നു. തങ്ങളുടെ ഇഷ്ടപ്രകാരം ആശയപ്രകടനത്തിനും വിവരം ശേഖരിക്കുന്നതിനും ആശയങ്ങൾ സ്വീകരിക്കുന്നതിനും കുട്ടികൾക്കും അവകാശമുണ്ട്. മറ്റുള്ളവരുടെ കീർത്തിയെയോ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിലോ അല്ലാതെ മറ്റൊരു കാര്യത്തിനും കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കരുതെന്ന് ആർട്ടിക്കിൾ 13ലെ എ, ബി വകുപ്പുകൾ വ്യക്തമാക്കുന്നു. രാജ്യാന്തര ബാലാവകാശ ഉടമ്പടിയിൽ ഇന്ത്യ അംഗമായിരിക്കെ സർക്കാറോ അധ്യാപകരോ രക്ഷിതാക്കളോ നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനുള്ള വനിതാമതിലിൽ പങ്കെടുക്കാൻ അനുവാദം നൽകിയാൽപോലും കുട്ടികൾ പങ്കെടുക്കരുതെന്ന കോടതി ഉത്തരവ് ബാലാവകാശങ്ങളെ ഇല്ലായ്മ ചെയ്യുന്നതാണ്.
വിധിക്കെതിരെ ഹൈകോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് ശാരീരിക മാനസിക ക്ലേശം ഉണ്ടാകുന്നരീതിയിൽ ഒരു പരിപാടിയിലും പങ്കെടുപ്പിക്കാൻ പാടില്ലെന്നാണ് കമീഷൻ നിലപാട്. പൊരിവെയിലത്ത് കൈക്കുഞ്ഞുങ്ങളുമായി പരിപാടികളുടെ ഭാഗമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
