Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭർത്താവിനൊപ്പം പോകവേ സ്കൂട്ടറിൽ ബസിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം

text_fields
bookmark_border
ഭർത്താവിനൊപ്പം പോകവേ സ്കൂട്ടറിൽ ബസിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം
cancel
camera_alt

മലപ്പുറം കുന്നമ്മലില്‍ സ്ത്രീയുടെ മരണത്തിനിടയാക്കിയ അപകടം

മലപ്പുറം: ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകവേ സ്വകാര്യ ബസ് ഇടിച്ച് സ്ത്രീ ദാരുണമായി മരിച്ചു. കുറുവ സ്‌കൂള്‍ പടി മുല്ലപ്പള്ളി മുസ്തഫയുടെ ഭാര്യ ഹഫ്‌സത്ത് (46) ആണ് മരിച്ചത്. അപകടത്തിൽ മുസ്തഫക്ക് കാലിനും കൈക്കും നിസ്സാര പരിക്കേറ്റു.

ചൊവ്വാഴ്ച രാവിലെ 11 ന് മലപ്പുറം കുന്നുമ്മലിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലാണ് അപകടം നടന്നത്. മലപ്പുറത്തെ കണ്ണാശുപത്രിയിൽ പോയി തിരിച്ച് വരികയായിരുന്ന മുസ്തഫയുടെ സ്കൂട്ടറിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച കോഴിക്കോട് - പാലക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസ് തട്ടുകയായിരുന്നു. തെറിച്ചുവീണ ഹഫ്സത്തിന്റെ തലയിൽ ബസിന്റെ പിറകിലെ ടയർ കയറിയിറങ്ങി. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും പൂർണമായും തകർന്നു. ഉടൻതന്നെ സമീപത്തെ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കൾ: അഫ്റ, അഫ്ന, അഫ്‍ല, ഫിദ. മരുമക്കൾ: റബീഅ് (മേൽമുറി), ഉനൈസ് (കടുപുറം).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - woman travelling with husband met tragic end on scooter accident
Next Story