Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതി​ സ്വർണക്കടത്തിലെ...

യുവതി​ സ്വർണക്കടത്തിലെ കണ്ണിയെന്ന്​ സംശയം; തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞു​

text_fields
bookmark_border
mannar
cancel
camera_alt

അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ ബിന്ദുവിനെ മാന്നാർ പൊലീസ്​ സ്​റ്റേഷനിൽ കൊണ്ടുവന്നപ്പോൾ  

ചെങ്ങന്നൂർ (ആലപ്പുഴ): മാന്നാറിൽനിന്ന്​ സായുധസംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘം. സ്വർണക്കടത്തുമായി ബന്ധമുള്ളവരാണ്​ സംഘമെന്നാണ്​ സൂചന. ഇവർക്ക്​ പ്രാദേശികമായി സഹായം ലഭിച്ചെന്നും പൊലീസ്​ പറയുന്നു. യുവതിക്ക്​ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നും പൊലീസിന്​ സൂചന ലഭിച്ചു. സ്വർണക്കടത്തിലെ കണ്ണിയാണ്​ ഇവരെന്നാണ്​ സംശയിക്കുന്നത്​.

ചെങ്ങന്നൂർ ഡിവൈ.എസ്.പി ആർ. ജോസി​െൻറ നേതൃത്വത്തിൽ മാന്നാർ പൊലീസ്​ സ്​റ്റേഷനിൽവെച്ച്​ ഇവരിൽനിന്ന്​ മൊഴിയെടുത്തു. അവശനിലയിലായതിനാൽ വൈദ്യപരിശോധനക്കു​ശേഷം ഓൺലൈൻ വഴി മജിസ്ട്രേറ്റിന്​ മുന്നിൽ ഹാജരാക്കിയശേഷം ബന്ധുക്കളോടൊപ്പം വിട്ടയക്കും.

സായുധസംഘം വീടുവളഞ്ഞ്​ തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് വടക്കഞ്ചേരിയിൽ ഉപേക്ഷിക്കുകയായിരുന്നു. മാന്നാർ കുരട്ടിക്കാട് ഏഴാം വാർഡിൽ ഗ്രാമപഞ്ചായത്ത് ഓഫിസിന്​ സമീപം വിസ്മയ വിലാസത്തിൽ (കോട്ടുവിളയിൽ) ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ്​ (39) വടക്കഞ്ചേരി മുടപ്പല്ലൂരിൽ വാഹനത്തിൽനിന്ന്​ ഇറക്കിവിട്ടത്​. ഇവർ വടക്കഞ്ചേരി പൊലീസ്​ സ്​റ്റേഷനിൽ അഭയം തേടുകയായിരുന്നു.

തിങ്കളാഴ്​ച പുലർച്ചയാണ്​ ഭീകരാന്തരീക്ഷം സൃഷ്​ടിച്ച്​ വീട്ടിലുണ്ടായിരുന്ന മാതാവിനെയും സഹോദരനെയും ബന്ദിയാക്കി യുവതിയെ തട്ടിക്കൊണ്ടുപോയത്​. ദുബൈയിൽ സൂപ്പർമാർക്കറ്റിൽ കാഷ്യറായിരുന്ന ബിന്ദു ലോക്​ഡൗണിനുമു​മ്പ്​ നാട്ടിലെത്തിയതാണ്​. തിരികെ പോകാൻ കഴിയാതിരുന്നതിനാൽ ജോലി നഷ്​ടപ്പെട്ടു. പുതിയ ജോലി അന്വേഷിച്ച്​ സന്ദർശകവിസയിൽ പോയി 39ാം ദിവസമായ വെള്ളിയാഴ്ചയാണ് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്​.

അന്ന്​ രാത്രി 9.30ന്​ വീട്ടിലെത്തിയ ഏഴംഗസംഘം തങ്ങളെ വഞ്ചിക്കാതെ സാധനം തരാൻ ആവശ്യപ്പെട്ടു. താനെടുത്തിട്ടില്ലെന്ന്​ സത്യം ചെയ്തതോടെ ആളുമാറിപ്പോയതാണെന്നു പറഞ്ഞ്​ തിരികെപ്പോയി. ഒരു മണിക്കൂർ കഴിഞ്ഞ് ഇതേ കാര്യങ്ങൾ ചോദിച്ച്​ ഫോൺ വന്നു. ശനിയാഴ്ച രാത്രി 9.30ഒാടെ രണ്ടുപേർ ബൈക്കിലെത്തി. കതക്​ തുറക്കുന്ന ശബ്​ദം കേട്ടതോടെ വാഹനം ഓടിച്ചുപോയി.

തിങ്കളാഴ്ച പുലർച്ച 1.30ഒാടെ 20 ഓളം പേരടങ്ങുന്ന സംഘം വീടുവളഞ്ഞു. ആയുധങ്ങളുമായി രണ്ട്​ വാഹനത്തിലായാണ് ഇവർ വന്നത്. മുൻവാതിൽ വെട്ടിപ്പൊളിച്ച്​ അകത്തുകയറി. ഡൈനിങ്​ ടേബിൾ വെട്ടിപ്പൊളിച്ച്​ ഭീകരാന്തരീക്ഷം സൃഷ്​ടിച്ചു. സഹോദരൻ ബിനു, സുഹൃത്ത്​ സുമേഷ്​ എന്നിവർക്കൊപ്പം ഹാളിൽ കിടക്കുകയായിരുന്നു ബിനോയി.

സംഘം ഇദ്ദേഹത്തെ ആക്രമിക്കുമെന്ന്​ മനസ്സിലാക്കിയ ബിനുവും സുമേഷും ചേർന്ന്​ ബിനോയിയെ മുറിക്കകത്താക്കി കതകടച്ചു. ഇതിനിടെ, മുറിയിൽനിന്ന്​ പുറത്തിറങ്ങിയ ബിന്ദുവി​െൻറ സഹോദരൻ ബിജുവിനെ വായിൽ തുണി തിരുകി കഴുത്തിൽ കത്തിവെച്ച്​ സംഘം മറ്റൊരു മൂലയിലേക്ക്​ കൊണ്ടുപോയി. മാതാവായ 70കാരി ജഗദമ്മ പൊലീസിനെ വിളിച്ചതോടെ ഫോൺ പിടിച്ചുവാങ്ങി മുഖത്തടിച്ച്​ തള്ളിമാറ്റിയശേഷം ബിന്ദുവിനെ പിടികൂടി കണ്ണും വായും മൂടിക്കെട്ടി കൈകാലുകൾ ബന്ധിച്ച്​ കടത്തിക്കൊണ്ടുപോവുകയായിരുന്നു.

ഈസമയം, മാതാവ് മുളകുപൊടി കലക്കി സംഘത്തി​െൻറ ശരീരത്തേക്ക് ഒഴിച്ചു. രണ്ടാംദിവസം ബൈക്കിലെത്തിയവരിൽ ഒരാളുടെ മുഖത്ത്​ ഇത്​ വീണതായി പൊലീസിന്​ മൊഴി നൽകി. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിനോയി-ബിന്ദു ദമ്പതികളുടെ മകൾ ആറാം ക്ലാസിൽ പഠിക്കുന്ന വിസ്​മയ വീട്ടിലുണ്ടായിരുന്നു.

വിവരമറിഞ്ഞ് മാന്നാർ പൊലീസും സി.ഐയും സ്ഥലത്തെത്തി. കൊടുവള്ളി സ്വദേശികളാണ് സംഘത്തിലുണ്ടായിരുന്നതെന്നും പ്രദേശത്തെ ക്രിമിനലുകളുടെ സഹായം ലഭി​െച്ചന്നുമാണ്​ പ്രാഥമിക നിഗമനം. ബിന്ദുവി​െൻറ ഫോൺ, സംശയിക്കുന്നവരുടെ ഫോട്ടോകൾ എന്നിവ കൈമാറിയിട്ടുണ്ട്. സജി ചെറിയാൻ എം.എൽ.എ, ജില്ല പൊലീസ് മേധാവി ജി. ജയദേവ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

ഞെട്ടൽ മാറാതെ നാട്ടുകാർ

യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. പഞ്ചായത്ത് ഓഫിസ് പരിസരം ആൾപാർപ്പുള്ള ഇടമാണ്​. ബുധനൂർ-പുലിയൂർ റോഡരികും തിരക്കുള്ള സ്ഥലമായിട്ടുകൂടി സംഭവം നടന്നത്​ ഞെട്ടലായി. കൂടാതെ, രാത്രികാല ​പട്രോളിങ്ങിൽ പൊലീസ് വാഹനം നിരവധി തവണ കടന്നുപോകുന്ന​ സമീപത്താണ് രണ്ട്​ വാഹനത്തിലും മറ്റുമായി 20ഓളം പേരടങ്ങുന്ന സംഘം ഏകദേശം ഒരു മണിക്കൂർ സ്വൈരവിഹാരം നടത്തിയത്.

കോട്ടയം സ്വദേശിയാണ് ബിനോയി. ബിന്ദു മാന്നാർ വലിയകുളങ്ങര സ്വദേശിനിയും. ഇരുവരും ദുബൈയിലായിരുന്നു. ബിനോയ്​ ഇവൻറ്​ മാനേജ്മെൻറ്​ ഗ്രൂപ്​ ഡ്രൈവറും ബിന്ദു സൂപ്പർ മാർക്കറ്റിലെ കാഷ്യറും. നായർ സമാജം ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയായ വിസ്മയ ഏക മകളാണ്. കോവിഡ്​ ലോക്​ഡൗൺ ആരംഭിച്ചശേഷമാണ് 42കാരനായ ബിനോയ് നാട്ടിലെത്തിയത്.

അതിനുമു​േമ്പ ഇവിടെ വന്നതിനാൽ ബിന്ദുവിന് തിരിച്ചുപോകാനാവാതെ ജോലി നഷ്​ടപ്പെടുകയായിരുന്നു. സന്ദർശക വിസയിൽ ജോലി തരപ്പെടുത്താനായാണ് പോയതെന്നും 39ാം ദിവസമായ വെള്ളിയാഴ്ച മടങ്ങിവ​െന്നന്നും ബിനോയ് പറയുന്നു. നെടുമ്പാശ്ശേരിയിൽനിന്ന്​ കൂട്ടിക്കൊണ്ടുവരുകയായിരുന്നത്രെ.

എച്ച്​.ഡി.എഫ്.സി വായ്പയിലാണ് 30 ലക്ഷം രൂപക്ക് 12 സെൻറ്​ സ്ഥല​െത്ത വീട്​ നാലുവർഷം മുമ്പ് ​വാങ്ങിയത്. അതിനു മുമ്പ്​ വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്.

സമഗ്ര അന്വേഷണം വേണം -കൊടിക്കുന്നിൽ

മാന്നാര്‍ കുരട്ടികാട് സ്വദേശിയായ ബിന്ദുവിനെ അര്‍ധരാത്രി വീട്ടില്‍നിന്ന്​ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി വര്‍ക്കിങ്​ പ്രസിഡൻറ്​ കൊടിക്കുന്നില്‍ സുരേഷ് എം.പി. മാന്നാര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിനുസമീപ​െത്ത വിസ്മയ വിലാസത്തില്‍ ബിന്ദുവിനെയാണ് കഴിഞ്ഞദിവസം രാത്രി ഒരു സംഘമാളുകള്‍ വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്​ടിച്ച് തട്ടിക്കൊണ്ടുപോയത്. ഇത് നാട്ടില്‍ ക്രമസമാധാനം തകര്‍ന്നതി‍െൻറ പ്രത്യക്ഷ ഉദാഹരണമാ​െണന്നും എം.പി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkidnap
News Summary - Woman suspected of gold smuggling; The kidnapping group was identified
Next Story