ഉളിയക്കോവിൽ യുവതി കുത്തേറ്റുമരിച്ച സംഭവം: കുടുംബത്തിന് നേരെ മുമ്പും ഭീഷണി
text_fieldsഉളിയക്കോവിലിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഉമേഷ്ബാബുവിനെ തെളിവെടുപ്പിനായി
വീട്ടിലെത്തിച്ചപ്പോൾ
കൊല്ലം: മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കുത്തേറ്റുമരിച്ച അഭിരാമി(24)യുടെ സംസ്കാരം ഞായറാഴ്ച നടക്കും. വിദേശത്തായിരുന്ന പിതാവ് മോസസ് ദാമോദർ ഞായറാഴ്ച നാട്ടിലെത്തും.
അതേസമയം, കുത്തേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന വീട്ടമ്മയെ പ്രതി മുമ്പും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
അഭിരാമിയുടെ അമ്മ ഉളിയക്കോവിൽ സ്നേഹനഗർ 23 ദമോദര മന്ദിരത്തിൽ ലീന മോസസ് (48) ചികിത്സയിലാണ്. അമ്മയെ ആക്രമിക്കുന്നത് തടയാനെത്തിയ അഭിരാമിക്ക് അടിവയറ്റിലാണ് കുത്തേറ്റത്. ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളായ ഉളിയക്കോവിൽ ഫാമിലി നഗർ 9 പഴയത്ത് വീട്ടിൽ ഉമേഷ് ബാബു (62), ഭാര്യ ശകുന്തള (56), മകൾ സൗമ്യ (20) എന്നിവരെ റിമാൻഡ് ചെയ്തു.
ഉമേഷ് ബാബുവിനെ ജില്ല ജയിലിലേക്കും മറ്റു രണ്ടുപേരെയും അട്ടക്കുളങ്ങര വനിത ജയിലിലേക്കും മാറ്റി.