Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറഫ്രിജറേറ്റർ...

റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് തീപ്പിടിച്ച് വീട്ടമ്മക്ക് ​ഗുരുതര പരിക്ക്; 50 ശതമാനത്തോളം പൊള്ളലേറ്റു

text_fields
bookmark_border
റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് തീപ്പിടിച്ച് വീട്ടമ്മക്ക് ​ഗുരുതര പരിക്ക്; 50 ശതമാനത്തോളം പൊള്ളലേറ്റു
cancel
camera_alt

ന​ഗരൂർ കടവിളയിലെ വീട്ടിൽ കത്തിയമർന്ന റഫ്രിജറേറ്റർ

കിളിമാനൂർ: വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് തീപ്പിടിച്ച് വീട്ടമ്മക്ക് ​ഗുരുതര പരിക്കേറ്റു. ന​ഗരൂർ കടവിള പുല്ലുതോട്ടം നാണിനിവാസിൽ ​ഗിരിജ സത്യ(59)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30കഴിഞ്ഞായിരുന്നു സംഭവം. ഈ സമയം വീട്ടിൽ ​ഗിരിജസത്യൻ മാത്രമാണ് ഉണ്ടായിരുന്നത്.

വീട്ടിന് പുറത്തുനിൽക്കുക​യായിരുന്ന ​ഗിരിജ ​എൽ.പി.ജി ​ഗ്യാസ് ലീക്കായ ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പുറകു വശത്ത് അടുക്കളവാതിൽ തുറന്ന് അകത്ത് കടന്നപ്പോൾ ഉ​ഗ്ര ശബ്ദത്തോടെ റഫ്രിജറേറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ​ഗിരിജയെ കണ്ടെത്തുകയായിരുന്നു.

വീട്ടിലെ ഡബിൾ ഡോർ റഫ്രിജറേറ്റർ പൂർണമായും പൊട്ടിത്തകർന്ന് കത്തിയമർന്നു. ഉടൻ തന്നെ ആറ്റിങ്ങൽ അ​ഗ്നിരക്ഷാ നിലയത്തിൽ അറിയിക്കുകയും സ്റ്റേഷൻ ഓഫിസർ ജിഷാജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ മനോഹരൻപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ അ​ഗ്നിരക്ഷാസംഘം സ്ഥലത്തെത്തി തീയണച്ചു.

പരിക്കേറ്റ ​ഗിരിജാ സത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റി. ഇവർക്ക് അമ്പത് ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്. അതേസമയം ​ഗ്യാസ് സിലിണ്ടറിന് കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നും ഗ്യാസ് ലീക്കായതിന്റെ സൂചനകൾ കാണുന്നില്ലെന്നും അ​ഗ്നിരക്ഷാ ഉദ്യോ​ഗസ്ഥർ പറഞ്ഞു. റഫ്രിജറേറ്ററിന്റെ കമ്പ്രസർ യൂണിറ്റ് പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:refrigeratorrefrigerator Blastcaught fire
News Summary - woman seriously injured after refrigerator explodes and caught fire
Next Story