Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനീങ്ങിത്തുടങ്ങിയ...

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും ഇറങ്ങവേ പ്ലാറ്റ് ഫോമിൽ തലയടിച്ച് വീണ് യുവതിക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും ഇറങ്ങവേ പ്ലാറ്റ് ഫോമിൽ തലയടിച്ച് വീണ് യുവതിക്ക് ഗുരുതര പരിക്ക്
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

തിരുവല്ല: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിലേക്ക് തലയടിച്ചു വീണ് കോട്ടയം സ്വദേശിനിയായ യുവതിക്ക് ഗുരുതര പരിക്കേറ്റു. കോട്ടയം മേലുകാവ് എഴുയിനിക്കൽ വീട്ടിൽ ജിൻസി (37)ക്കാണ് പരിക്കേറ്റത്.

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഇന്ന് വൈകിട്ട് ഏഴു മണിയോടെ ആയിരുന്നു സംഭവം. നാഗർകോവിലിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ട്രെയിനിലെ യാത്രക്കാരിയായിരുന്നു ജിൻസി. സ്റ്റേഷനിൽ നിന്നും ട്രെയിൻ വിട്ടതിന് പിന്നാലെ പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി പ്ലാറ്റ് ഫോമിലേക്ക് വീഴുകയായിരുന്നു.

തലയ്ക്ക് സാരമായി പരിക്കേറ്റ ജിൻസി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:platformtrainfalls off
News Summary - woman seriously injured after falls off train to platform
Next Story