Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാലടിയിൽ ഒമ്പതുവയസുകാരനെ പീഡിപ്പിച്ച 25കാരി അറസ്റ്റിൽ
text_fieldsbookmark_border
കാലടി: ഒമ്പതുവയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലയാറ്റൂർ സ്വദേശിനിയായ 25കാരി അറസ്റ്റിൽ. കാടപ്പാറ കോഴിക്കാടൻ വീട്ടിൽ രാജിയാണ് പിടിയിലായത്. കുട്ടിയുടെ മാതാവ് നൽകിയ പരാതിയെത്തുടർന്ന അന്വേഷണത്തിലാണ് യുവതി പിടിയിലായത്.
കുട്ടിക്ക് ശാരീരികാസ്വസ്ഥകൾ വന്നപ്പോൾ ഡോക്ടറെ കാണുകയും കൗൺസലിങ് നടത്തുകയും ചെയ്തപ്പോഴാണ് സംഭവമറിഞ്ഞത്. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷമാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
കോടതി പ്രതിയെ കാക്കനാട് വനിത ജയിലിൽ വിട്ടു. എന്നാൽ, പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും കുട്ടിയുടെ മാതാവുമായുള്ള സാമ്പത്തികപ്രശ്നങ്ങളാണ് കേസിന് പിന്നിലെന്നും രാജിയുടെ ഭർത്താവ് റോയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
