Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരുവിൽ അലഞ്ഞ സ്ത്രീയെ...

തെരുവിൽ അലഞ്ഞ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്നു; രണ്ടു പേർ അറസ്റ്റിൽ

text_fields
bookmark_border
rape, crime
cancel
Listen to this Article

കുമളി: തേനി ജില്ലയിലെ ഗൂഢല്ലൂരിൽ തെരുവിൽ അലഞ്ഞു നടന്നിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 17കാരൻ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഗൂഢല്ലൂർ സ്വദേശിയും കെട്ടിട നിർമാണ തൊഴിലാളികളുമായ അരവിന്ദ് കുമാർ (25), സഹായി 17കാരൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോമ്പ സ്വദേശി രവിയുടെ ഭാര്യ മയിൽ (50) കൊല്ലപ്പെട്ടത്. മാനോനില തകരാറിലായിരുന്ന മയിൽ മൂന്ന് വർഷമായി ഗൂഢല്ലൂരിലെ തെരുവിലായിരുന്നു താമസം.

സംഭവ ദിവസം സെക്കൻഡ്​​ ഷോ സിനിമ കഴിഞ്ഞെത്തിയ പ്രതികൾ കഞ്ചാവ് ലഹരിയിൽ മയിലിനെ ആക്രമിക്കുകയായിരുന്നു. ബലാത്സംഗത്തിന്​ ശേഷം കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി സമീപത്തെ ഓടയിൽ തള്ളി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും ഡോഗ് സ്ക്വാഡിന്‍റെ പരിശോധനയുമാണ് രണ്ട് ദിവസത്തിനുള്ളിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman raped and killed; Two arrested in theni
Next Story