Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികളെ കിണറ്റിലിട്ട്​ ആത്മഹത്യക്ക്​ ശ്രമിച്ച കേസ്​: മാതാവിന്​ ഇരട്ട ജീവപര്യന്തം

text_fields
bookmark_border
കുട്ടികളെ കിണറ്റിലിട്ട്​ ആത്മഹത്യക്ക്​ ശ്രമിച്ച കേസ്​: മാതാവിന്​ ഇരട്ട ജീവപര്യന്തം
cancel

കണ്ണൂർ: രണ്ട് മക്കളെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്ന കേസിൽ പ്രതിയായ കണ്ണൂർ മയ്യിൽ മണിയൂരിലെ നണിച്ചേരി വീട്ടിൽ പ്രവീൺ കുമാറി​​​െൻറ ഭാര്യ രജനി (37)ക്ക്​​ ഇരട്ട ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് ആണ്​ ശിക്ഷ വിധിച്ചത്​.
 

2011 ആഗസ്റ്റ് 22 ന്നാണ് കേസിനാസ്പദമായ സംഭവം. മക്കളായ അഭിനവ് (4) അർച്ചിത (ഒന്നര) എന്നിവരെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചതായാണ് കേസ്.  
പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡർ അഡ്വ.പി.ബി. ശശീന്ദ്രൻ ഹാജരായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - woman punished double life imprisonment-kerala news
Next Story