Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകളുടെ വീട്ടിൽ പോയി മടങ്ങുന്നതിനിടെ വീട്ടമ്മ അപകടത്തിൽ മരിച്ചു

text_fields
bookmark_border
മകളുടെ വീട്ടിൽ പോയി മടങ്ങുന്നതിനിടെ വീട്ടമ്മ അപകടത്തിൽ മരിച്ചു
cancel
camera_alt

പുഷ്കല

നെടുമങ്ങാട്: സ്കൂട്ടറിന്റെ പിന്നിൽ അമിത വേഗതയിൽ വന്ന ബൈക്കിടിച്ച് മകളുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന വീട്ടമ്മ മരിച്ചു. പനയമുട്ടം വെള്ളായണി മൺപുറം തടത്തരികത്ത് വീട്ടിൽ പുഷ്കല (58) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ബന്ധു അഭിജിത്ത് (25) പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് മൂന്നര മണിയോടെ നെടുമങ്ങാട് കൊല്ലം കാവിൽ വച്ചായിരുന്നു അപകടം നടന്നത്. അഭിജിത്തിനോടൊപ്പം വെള്ളനാട്ടെ മകളുടെ വീട്ടിൽ പോയി മടങ്ങി വരികയായിരുന്നു പുഷ്കല.

കൊല്ലംകാവിൽ വച്ച് അമിത വേഗതയിൽ എത്തിയ ബൈക്ക് ഇവർ സഞ്ചരിച്ച വാഹനത്തിന് പിന്നിൽ ഇടിച്ചാണ് അപകടം. പുഷ്കലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനൂപ് കുമാർ, അശ്വതി എന്നിവരാണ് പുഷ്‌ക്കലയുടെ മക്കൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman killed in accident
Next Story