മദ്യപിച്ച് ഓടിച്ച ഒാട്ടോയിടിച്ച് യുവതിക്ക് പരിക്ക്; രണ്ടുപേർ പിടിയിൽ
text_fieldsഅപകടത്തിൽപ്പെട്ട ഓട്ടോയും സ്കൂട്ടറും
പെരിന്തൽമണ്ണ: മദ്യപിച്ച് ഒാടിച്ച ഒാട്ടോറിക്ഷ സ്കൂട്ടറിൽ ഇടിച്ച് തപാൽ ജീവനക്കാരിക്ക് പരിക്ക്. പൊന്ന്യാകുർശി പോസ്റ്റ് ഒാഫിസിലെ ഇ.ഡി. ജീവനക്കാരി പ്രഭക്കാണ് (30) പരിക്കേറ്റത്. സംഭവത്തിൽ വളാഞ്ചേരി ഇരിമ്പിളിയം സ്വദേശികളായ ഉണ്ണികൃഷ്ണൻ (45) അബ്ദുൽ സലാം (49) എന്നിവരെ കസ്റ്റഡിയിലെടുത്തു.
ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു. പെരിന്തൽമണ്ണ പൊന്ന്യാകുർശിയിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. ഉണ്ണികൃഷ്ണനാണ് ഓട്ടോ ഓടിച്ചിരുന്നത്. സ്കൂട്ടറിലിടിച്ച ശേഷം ഒാട്ടോറിക്ഷ മറിഞ്ഞു. നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ഒാട്ടോയിലുണ്ടായിരുന്ന രണ്ടുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. ഒാട്ടോയിൽ നിന്ന് അഞ്ച് കുപ്പി മദ്യവും പിടികൂടി. പരിക്കേറ്റ പ്രഭയെ പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ കൈക്ക് പൊട്ടലുണ്ട്.

