Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതി വീടിനുള്ളിൽ...

യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവം: വനിത കമീഷൻ സ്വമേധയാ കേസെടുത്തു

text_fields
bookmark_border
shahida kamal
cancel
camera_alt

ഷാഹിദ കമാൽ കുടുംബാംഗങ്ങളെ ആ​ശ്വസിപ്പിക്കുന്നു

പരവൂർ (കൊല്ലം): ഭർതൃ പീഡനത്തെത്തുടർന്ന് യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. ചിറക്കരത്താഴം വിഷ്ണു ഭവനിൽ രതീഷിന്‍റെ ഭാര്യ വിജിതയാണ്​ (30) കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചത്.

പരസ്ത്രീ ബന്ധമുള്ള രതീഷ് വർഷങ്ങളായി വിജിതയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കാണിച്ച് മാതാവ് റീന പരവൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്നു തന്നെയാണ് വിജിത വൈകുന്നേരത്തോടെ ജീവനൊടുക്കിയത്. ഈ സമയം രതീഷ് വീട്ടിലുണ്ടായിരുന്നു. ​

ഇയാൾ തന്നെയാണ് ശുചിമുറിയുടെ വാതിൽ തകർത്ത് തൂങ്ങിനിന്ന വിജിതയെ പുറത്തെടുത്തത് പാരിപ്പള്ളി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചത്​. അപ്പോഴേക്കും മരിച്ചിരുന്നു.

വനിതാ കമീഷൻ അംഗം ഷാഹിദ കമാൽ വിജിതയുടെ വീട്ടിലെത്തി മാതാവിനെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അവർ പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ വാർഡുതല സമിതികൾ രൂപവത്കരിക്കുമെന്നും ഷാഹിദ കമാൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide
News Summary - Woman hangs herself at home: Women's Commission files case voluntarily
Next Story