Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം കുണ്ടറയിൽ വീടിനുള്ളിൽ സ്ത്രീ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

text_fields
bookmark_border
മകനെ കേന്ദ്രീകരിച്ച് അന്വേഷണം
Crime Scene
cancel

കൊല്ലം: കുണ്ടറയിൽ സ്ത്രീയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടപ്പക്കര സ്വദേശി പുഷ്പലതയാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ പിതാവ് ആന്‍റണിയെ പരിക്കേറ്റ നിലയിലും കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ ബന്ധു, പരിക്കേറ്റ നിലയിൽ ആന്‍റണിയെയും പിന്നീട് മറ്റൊരു മുറിയിൽ മരിച്ചനിലയിൽ പുഷ്പലതയെയും കാണുകയായിരുന്നു. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലക്ക് ഗുരുതര പരിക്കേറ്റ ആന്‍റണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച പുഷ്പലതയുടെ മകൻ അഖിൽ വീട്ടിൽ വഴക്കുണ്ടാക്കുകയും, ഇതിന്‍റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച പൊലീസിന് പരാതി ലഭിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ പൊലീസ് വീട്ടിലെത്തി അഖിലിന് താക്കീത് നൽകിയിരുന്നു. ഇതിന്‍റെ തുടർച്ചയാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന സംശയമുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണമെന്നാണ് വിവരം. അഖിലിന്‍റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് നാട്ടുകാർ പ്രതികരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman found dead in her home at Kollam; Suspecting homicide
Next Story