യുവതി കാറിനുള്ളിൽ മരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെത്തി
text_fieldsമുക്കം: കാരശ്ശേരി മരഞ്ചാട്ടിയിൽ കാറിനുള്ളിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി. ബുധനാഴ്ച വൈകീട്ട് ചുണ്ടത്തും പൊയിലിൽ കെ.എം.എ. എസ്റ്റേറ്റിന് സമീപം യുവതിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. മരഞ്ചാട്ടി പാലത്തോട്ടത്തില്‍ ബിജുവിൻെറ ഭാര്യ ദീപ്തി(42) ആണ് മരിച്ചത്.
പരിശോധനയിൽ ഇവരുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. മാനസിക വിഷമത്തിലാണെന്നും വിഷാദരോഗമുള്ള താൻ ആത്മഹത്യ ചെയ്യുന്നുവെന്നുമാണ് കുറിപ്പിലുള്ളത്. കത്ത് ഫോറൻസിക് സംഘം പരിശോധിച്ചുവരികയാണ്.
ബുധനാഴ്ച നാല് മണിയോെട മരഞ്ചാട്ടി തോട്ടുമുക്കം റോഡിൽ നിന്ന് അൽപം കയറ്റിയിട്ട കാറിൽ നിന്ന് പുകപടലങ്ങൾ ഉയർന്നുവരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും പൊലീസിെനയും അഗ്നിരക്ഷസേനയെയും വിവരമറിയിക്കുകയുമായിരുന്നു. പൊലീസെത്തി കാറിൻെറ ഗ്ലാസ് തുറന്നപ്പോൾ യുവതി ഡ്രൈവിങ് സീറ്റിൽ മരിച്ചുകിടക്കുന്ന രീതിയിൽ കാണുകയായിരുന്നു. കാറിൻെറ സീറ്റുകൾ കത്തിയനിലയിലായിരുന്നു. യുവതിക്ക് മൂന്ന് ആൺമക്കളുണ്ടെന്നും പൊലീസ് അറിയിച്ചു.