Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാൽ തുടക്കാനിട്ട തുണിയിൽ കയറിയ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു

text_fields
bookmark_border
കാൽ തുടക്കാനിട്ട തുണിയിൽ കയറിയ പാമ്പിന്റെ കടിയേറ്റ്   സ്ത്രീ മരിച്ചു
cancel

അഴീക്കൽ: അടുക്കള വരാന്തയിൽ കാൽ തുടക്കാനിട്ട തുണിയിൽ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. അഴീക്കൽ ബോട്ടുപാലത്തിനു സമീപം പാറക്കാട്ട് ഹൗസിൽ നസീമ (52) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രിയാണ് സംഭവം.

ഭക്ഷണം പാകംചെയ്യാൻ പുറമെ നിന്ന് വിറകെടുത്ത് അടുക്കളയിലേക്കു പോവുമ്പോൾ വാതിൽക്കൽ കാൽ തുടക്കാനിട്ട തുണിക്കടിയിൽ പാമ്പുണ്ടെന്ന് അറിയാതെ കാൽ തുടക്കവെയാണ് പാമ്പുകടിയേറ്റത്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു.

ഭർത്താവ്: ഫക്രുദ്ദീൻ. മക്കൾ: ഫനാസ്, ഫസീൽ (ഇരുവരും ഗൾഫ്). മരുമക്കൾ: അൻഷിന, നസ്മിന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman dies of snakebite in kannur
Next Story