സ്കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു
text_fieldsഅടൂര്‍: അടൂരിൽ ടിപ്പര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു. സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന പന്നിവിഴ സ്വദേശി ഗീതാ കുമാരി (49) ആണ് മരിച്ചത്. ഇവരുടെ തലയില്‍ കൂടി ലോറി കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.
കൂടെയുണ്ടായിരുന്ന ജലജ(48)യെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 9.30ന് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
അതിനിടെ, അടൂരിൽ തന്നെ നടന്ന മറ്റൊരു അപകടത്തിൽ യുവാവിന് പരിക്കേറ്റു. കെ.എസ്.ആർ.ടി.സി ബസ് ടിപ്പർ ലോറിക്ക് പിന്നിലിടിച്ചാണ് ബസ് യാത്രക്കാരനായ അജി(24)ക്ക് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ അജിയുടെ കാൽ സീറ്റിന് അടിയിൽ കുടുങ്ങി പോവുകയായിരുന്നു. അടൂരിൽനിന്ന് എത്തിയ ഫയർഫോഴ്സ് ഹൈഡ്രോളിക് കട്ടറിന്റെ സഹായത്തോടെയാണ് ഇയാളെ പുറത്തെടുത്തത്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.

