Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മകളെ ഡോക്ടറെ കാണിച്ച് മടങ്ങവേ ബസ്സിടിച്ച് യുവതി മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: മകളെ ഡോക്ടറെ കാണിച്ച് മടങ്ങവേ ബസ് സ്കൂട്ടറിലിടിച്ച് യുവതി ദാരുണമായി മരിച്ചു. മകൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
എൻ.ജി.ഒ ക്വാർട്ടേഴ്സ് മാലൂർകുന്ന് പറക്കുളം ഫാത്തിമ സുൽഫത്ത് (33) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ പൊറ്റമ്മലിലാണ് അപകടം. ഒപ്പമുണ്ടായിരുന്ന മകൾ ആയിഷ സൈദ(4)ക്ക് നിസ്സാര പരിക്കേറ്റു. മകളെ ഡോക്ടറെ കാണിച്ച് കോട്ടുളിയിൽ നിന്ന് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. സ്കൂട്ടർ മറിഞ്ഞ് ഫാത്തിമ സുൽഫത്ത് ബസ്സിനടിയിൽപെടുകയായിരുന്നു. തൽക്ഷണം മരിച്ചു.
സി.പി.എം പറക്കുളം ബ്രാഞ്ച് അംഗമാണ് ഫാത്തിമ സുൽഫത്ത്. ഭർത്താവ്: മുഹമ്മദ് സാലിഹ് (എ.കെ സ്റ്റോർസ്). മക്കൾ: ഷസിൻ മുഹമ്മദ് (സെൻറ് ജോസഫ് സ്കൂൾ), ആയിഷ സൈദ (യു.കെ.ജി വിദ്യാർഥിനി, നസറത്ത് മഹൽ സ്കൂൾ). പിതാവ്: ആലിക്കോയ. മാതാവ്: പരേതയായ അഫ്സത്ത്. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, നുഫൈസ, മാഷിദ.
Next Story

