Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീടിനു തീ പിടിച്ച് വീട്ടമ്മ മരിച്ചു; മുകൾനിലയിൽനിന്ന് ചാടിയ മകനും പൊള്ളലേറ്റ പിതാവും ആശുപത്രിയിൽ

text_fields
bookmark_border
വീടിനു തീ പിടിച്ച് വീട്ടമ്മ മരിച്ചു; മുകൾനിലയിൽനിന്ന് ചാടിയ മകനും പൊള്ളലേറ്റ പിതാവും ആശുപത്രിയിൽ
cancel

കോട്ടയം: കോട്ടയം മണിമലയിൽ വീടിനു തീ പിടിച്ച് വീട്ടമ്മ മരിച്ചു. ഹോളി മാഗി ഫൊറോന പള്ളിക്കു പിന്നിലെ പാറവിളയിൽ സെൽവരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. പൊള്ളലേറ്റ ഭർത്താവ് സെൽവരാജനെയും (76) രക്ഷപ്പെടാൻ മുകൾനിലയിൽനിന്ന് താഴേക്ക് ചാടിയ മകൻ വീനീഷിനെയും (30) പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 12.30നാണ് അപകടം. താഴ​ത്തെ നിലയിൽനിന്നാണ് തീ പടർന്നത്. മുകൾനിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയെയും 2 മക്കളെയും രക്ഷപ്പെടുത്തിയ ശേഷമാണ് വിനീഷ് ചാടിയത്. ഇടുങ്ങിയ വഴിയായതിനാൽ അപകടം നടന്ന വീട്ടിലേക്ക് ഫയർഫോഴ്സിന് എത്താൻ കഴിയാതിരുന്നത് രക്ഷാപ്രവർത്തനം വൈകാൻ ഇടയാക്കി. വീട്ടുകിണറ്റിലെ മോട്ടർ ഉൾപ്പെടെ കത്തിപ്പോയതിനാൽ നാട്ടുകാർ കിണറ്റിൽനിന്നു വെള്ളം കോരിയാണ് ആളിപ്പടർന്ന തീ കെടുത്താൻ പ്രയത്നിച്ചത്.

കാഞ്ഞിരപ്പള്ളിയിൽനിന്നെത്തിയ അഗ്നിരക്ഷാ സേന വാഹനം ഒരു കിലോമീറ്റർ ദൂരെ നിർത്തി നടന്നാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. താഴത്തെ നില പൂർണമായും നശിച്ചു. വീടു മുഴുവൻ കനത്ത പുകയായിരുന്നു. താഴത്തെ നിലയിലായിരുന്നു സെൽവരാജനും ഭാര്യയും ഉണ്ടായിരുന്നത്. വിഷപ്പുക ശ്വസിച്ച് അവശനിലയിലായ രാജത്തിനെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നു ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman Dies in House Fire Near kottayam
Next Story