ഭർത്താവിനൊപ്പം ബൈക്കിൽ പോകവെ ബസ്സിടിച്ച് സ്ത്രീ മരിച്ചു
text_fieldsമാർത്താണ്ഡം: മറ്റൊരു വാഹനത്തെ മറികടക്കാൻ അതിവേഗത്തിൽ വന്ന ബസ് തട്ടി ബൈക്ക് യാത്രക്കാരി മരിച്ചു. പള്ളിയാടി ചേരിക്കട സ്വദേശി ആൽബർട്ട് ജെഗന്റെ ഭാര്യ റെജി പ്രഭ(42) ആണ് മരിച്ചത്.
ആറ്റൂർ - മാർത്താണ്ഡം റോഡിൽ കല്ലുപ്പാലം ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം. ബസ് അമിതവേഗതയിൽ വരുന്നത് കണ്ട ആൽബർട്ട് ജെഗൻ താൻ ഓടിച്ചുന്ന ബൈക്ക് റോഡ് അരികിൽ ഒതുക്കി നിർത്താൻ ശ്രമിച്ചു. എന്നാൽ, മൺതിട്ടയിൽ തെന്നി ആൽബർട്ട് ജെഗനും റെജി പ്രഭയും താഴെ വീണു. ഇതിൽ റെജി പ്രഭയുടെ തലയിൽ ബസ്സിന്റെ പിൻ ചക്രം കയറുകയായിരുന്നു.
ഉടൻ രണ്ടുപേരെയും കുഴിത്തുറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും റെജിപ്രഭ മരിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ മാർത്താണ്ഡം പൊലീസ് കേസെടുത്തു. ബസ് ഡ്രൈവർ പൊൻമന സ്വദേശി ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

