യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ; രണ്ടാം ഭർത്താവ് കീഴടങ്ങി
text_fieldsകുണ്ടറ: യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുളവന ചരുവിളപടിഞ്ഞാറ്റതിൽ മോഹനൻ-ബിന്ദു ദമ്പതികളുടെ മകൾ ഋതി (25) ആണ് മരിച്ചത്. ഇവരുടെ രണ്ടാം ഭർത്താവ് കൊല്ലം എസ്.എൻ കോളജ് ജങ്ഷന് സമീപം മുണ്ടയ്ക്കൽ െറസിഡൻറ്സ് അസോസിയേഷൻ 12 ബി ദേവപ്രിയയിൽ വൈശാഖ് കുണ്ടറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വിവാഹമോചിതയായ യുവതിയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് വൈശാഖ് വിവാഹം കഴിക്കുന്നത്. വിവാഹശേഷം പലപ്പോഴും ഇവർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഒന്നരമാസത്തിന് ശേഷം തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് വൈശാഖ് ഋതിയുടെ വീട്ടിലെത്തുന്നത്. കിടപ്പുമുറിയിലായിരുന്ന ഇവരെ രാത്രി പത്തരയോടെ വിളിച്ച മാതാപിതാക്കളാണ് കട്ടിലിൽ ചലനമറ്റ ഋതിയെ കണ്ടത്. തുടർന്ന് കട്ടിലിൽനിന്ന് യുവതിയെ മറ്റൊരുമുറിയിലേക്ക് എടുത്തുകിടത്തി. അപ്പോഴേക്കും മരിച്ചിരുന്നു.
ആശുപത്രിയിൽ കൊണ്ടുപോകാൻ കാറെടുത്തുവരാമെന്ന് പറഞ്ഞ് പുറത്തേക്ക് പോയ വൈശാഖ് അതുവഴി രക്ഷപ്പെട്ടു. പിന്നീട് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഋതിയുടെ മരണം സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമല്ലെന്നും ഇതിനായി വൈശാഖിനെ ചോദ്യംചെയ്തുവരുകയാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
