മാവേലിക്കരയിൽ പൊലീസുകാരിയെ തീ കൊളുത്തി കൊന്നു; പ്രതി പൊലീസുകാരൻ -VIDEO
text_fieldsകായംകുളം (ആലപ്പുഴ): വള്ളികുന്നത്ത് പൊലീസുകാരിയെ സീനിയർ സിവിൽ പൊലീസ് ഒാഫിസർ പട്ടാപ്പകൽ വെട്ടിവീഴ്ത്തി പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തി. വള്ളികുന്നം സ്റ്റേഷനിലെ സിവിൽ െപാലീസ് ഒാഫിസർ വള്ളികുന്നം ത െക്കേമുറി ഉൗപ്പൻവിളയിൽ സജീവിെൻറ ഭാര്യ സൗമ്യയാണ് (37) ദാരുണമായി കൊല്ലപ്പെട്ടത്. ആലുവ ട്രാഫിക് സ്റ്റേഷന ിലെ സീനിയർ സിവിൽ പൊലീസ് ഒാഫിസർ അജാസാണ് (33) കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച വൈകീട്ട് നാലോടെ സൗമ്യയുടെ വീട ിനു മുന്നിലായിരുന്നു നാടിനെ നടുക്കിയ ക്രൂരത. കൊടുവാൾകൊണ്ട് വെട്ടിയും കുത്തിയും വീഴ്ത്തിയശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീ പടർന്നതിനാൽ രക്ഷപ്പെടാൻ കഴിയാതിരുന്ന അജാസിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. പൊള്ളലേറ്റ ഇയാളെ പൊലീസ് കസ്റ്റഡിയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടിൽനിന്ന് സ്കൂട്ടറിൽ പുറത്തേക്കിറങ്ങിയ സൗമ്യയെ കാർ ഇടിച്ചുവീഴ്ത്തിയശേഷമാണ് കൊടുവാൾകൊണ്ട് വെട്ടിയത്. തുടർന്ന് കഠാര നെഞ്ചത്ത് കുത്തിയിറക്കി. അയൽവീട്ടിലേക്ക് ഒാടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്. ഇൗ സമയത്താണ് പെട്രോൾ തെറിച്ചുവീണ് അജാസിന് പൊള്ളലേറ്റത്. ബഹളം േകട്ട് ഒാടിക്കൂടിയ നാട്ടുകാരാണ് വെള്ളമൊഴിച്ച് അജാസിെൻറ ദേഹത്തെ തീയണച്ചത്. ബുഷ്റ മൻസിൽ എന്ന അയൽവീടിെൻറ മുറ്റത്തേക്ക് മുറിവും പൊള്ളലുമേറ്റ് വീണ സൗമ്യ തൽക്ഷണം മരിച്ചു. ജില്ല പൊലീസ് മേധാവി കെ.എം. ടോമി, ഡിവൈ.എസ്.പി അനീഷ് വി. കോര, എസ്.െഎ ഷൈജു ഇബ്രാഹീം എന്നിവരുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ച ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇലിപ്പക്കുളം വട്ടക്കാട് കെ.കെ.എം ഗവ. എച്ച്.എസ് സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് ഡ്രില്ലിങ് ഇൻസ്ട്രക്ടർ കൂടിയായിരുന്നു സൗമ്യ. ശനിയാഴ്ച രാവിലെ 10.30 വരെ സ്കൂളിൽ കുട്ടികളുടെ പരേഡിന് മേൽനോട്ടം വഹിക്കാനുണ്ടായിരുന്നു. ഉച്ചക്കുശേഷം തഴവയിൽ പി.എസ്.എസിയുടെ യൂനിവേഴ്സിറ്റി അസിസ്റ്റൻറ് പരീക്ഷ എഴുതാൻ പോകണമെന്ന് പറഞ്ഞാണ് സ്കൂളിൽനിന്ന് ഇറങ്ങിയതെന്ന് പറയുന്നു. കെ.എൽ 7 സി.എൽ 5196 രജിസ്ട്രേഷനിലെ മാരുതി സെലേറിയോ കാറിലെത്തിയാണ് അജാസ് കൃത്യം നടത്തിയത്.
സൗമ്യയുടെ വീട്ടിലും അയൽപക്കത്തും താമസക്കാരില്ലാതിരുന്നതും അക്രമിക്ക് സഹായകമായി. 2014ലാണ് ബി.എ ബിരുദധാരിയായ സൗമ്യക്ക് പൊലീസിൽ ജോലി ലഭിക്കുന്നത്. തൃശൂർ പൊലീസ് ക്യാമ്പിൽ അജാസായിരുന്നു പരിശീലകൻ. അവിടെെവച്ചുണ്ടായ സൗഹൃദത്തിലെ വിള്ളലാണ് അക്രമത്തിന് കാരണമായതെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
ഭർത്താവ് സജീവ് മൂന്നാഴ്ച മുമ്പാണ് ലിബിയക്ക് പോയത്. കുടിവെള്ളക്ഷാമം കാരണം സൗമ്യയും മക്കളും രണ്ടാഴ്ചയായി കൊല്ലം ക്ലാപ്പനയിലെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തുേമ്പാൾ വിശ്രമത്തിന് മാത്രമാണ് സംഭവം നടന്ന വീട്ടിലേക്ക് എത്തിയിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ക്ലാപ്പന വരവിള തണ്ടാശ്ശേരിൽ പുഷ്പാകരൻ-ഇന്ദിര ദമ്പതികളുടെ മകളാണ്. ഏഴാം ക്ലാസ് വിദ്യാർഥി ഋഷികേശ്, ആറാം ക്ലാസുകാരൻ ആദിശേഷ്, മൂന്നര വയസ്സുകാരി ഋതിക എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
