യുവതി ആത്മഹത്യ ചെയ്ത സംഭവം; ബന്ധുവായ മാതാവും മകനും അറസ്റ്റിൽ
text_fieldsപേരാമ്പ്ര: യുവതി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവായ മാതാവിനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മുളിയങ്ങൽ കുന്നത്ത് ഇന്ദിര, മകൻ ഉണ്ണിക്കൃഷ്ണൻ എന്നിവരെയാണ് പേരാമ്പ്ര സി.ഐ കെ. സുനിൽകുമാറിെൻറ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്.
ഇവരെ കോടതി റിമാൻഡ് ചെയ്തു. 2019 മാർച്ച് രണ്ടിനാണ് മുളിയങ്ങൽ കുന്നത്ത് ദീപേഷിെൻറ ഭാര്യ മഞ്ജിമ ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യക്കുറിപ്പിൽ ഇരുവരുടെയും പേരുണ്ടായിരുന്നു. എന്നാൽ, അത് ഇരുവരും നശിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി.
പിന്നീട് കത്തിെൻറ ഫോട്ടോ യുവതിയുടെ മൊബൈൽ ഫോണിൽനിന്നും കണ്ടെടുത്തതോടെയാണ് കേസിനു വഴിത്തിരിവുണ്ടാകുന്നത്. യുവതിയുടെ ഭർതൃപിതാവിെൻറ സഹോദരിയും മകനുമാണ് അറസ്റ്റിലായത്.

