Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭര്‍തൃവീട്ടില്‍ യുവതിയുടെ ആത്മഹത്യ; ദുരൂഹതയെന്ന് ബന്ധുക്കൾ

text_fields
bookmark_border
ഭര്‍തൃവീട്ടില്‍ യുവതിയുടെ ആത്മഹത്യ; ദുരൂഹതയെന്ന് ബന്ധുക്കൾ
cancel
camera_alt

രാജലക്ഷ്മി

വെള്ളറട: ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കാട്ടാക്കട മഠത്തിക്കോണം സ്വദേശിയായ ബിനുവിന്റെ ഭാര്യ രാജലക്ഷ്മിയാണ് മരിച്ചത്.

ആത്മഹത്യക്ക് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ബിനുവും മാതാവും ചേർന്നാണ് രാജലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച ശേഷം ഇവർ രാജലക്ഷ്മിയുടെ പിതാവിനെ ഫോണിൽ വിളിച്ച് അറിയിച്ച ശേഷം സ്ഥലംവിട്ടു. ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് തന്നെ രാജലക്ഷ്മി മരിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.

മരണശേഷം ബിനുവും കുടുംബാംഗങ്ങളും രാജലക്ഷ്മിയുടെ മൃതദേഹം കാണാനോ മരണാനന്തരചടങ്ങുകളിൽ പങ്കെടുക്കാനോ വന്നില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വിവാഹസമയത്ത് നല്‍കിയ സ്ത്രീധനം കുറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ പണം ആവശ്യപ്പെട്ട് പലതവണ രാജലക്ഷ്മിയെ ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് ബന്ധുക്കൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suicide case
Next Story