കടബാധ്യത: വീട്ടമ്മ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്തു
text_fieldsനേമം: കടബാധ്യതയെ തുടർന്ന് വീട്ടമ്മ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്തു. മലയിൻകീഴ് സ്റ്റേഷൻ പരിധിയിൽ വിളവൂർക്കൽ പേയാട് കാരൻകോട്ടുകോണം വൈഷ്ണവം വീട്ടിൽ ഗീത (52) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവം.
ലക്ഷങ്ങളുടെ കടബാധ്യതയെ തുടർന്ന് വീടിനുള്ളിൽ അടുക്കള ഭാഗത്ത് ഇവർ ഞരമ്പ് മുറിച്ച ശേഷം മണ്ണെണ്ണ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് പൊലീസിൻറെ പ്രാഥമിക റിപ്പോർട്ട്. സമീപവാസികളാണ് മൃതദേഹം കണ്ടെത്തുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഓട്ടോ ഡ്രൈവറായ വിജയകുമാരൻ നായർ ആണ് ഭർത്താവ്. മക്കൾ: വൈശാഖ് (സേഫ്റ്റി ഓഫിസർ, ദുബായ്), വീണ (നഴ്സ്, കോസ്മോ ആശുപത്രി). മലയിൻകീഴ് പൊലീസ് കേസെടുത്തു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056