Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിൽനിന്ന് രോഗി വീണ് മരിച്ചു

text_fields
bookmark_border
മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിൽനിന്ന് രോഗി വീണ് മരിച്ചു
cancel

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജിൽ അഞ്ച് ദിവസമായി ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ ആശുപത്രി കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. പൊന്നാനി മുക്കാടി ഔലകാരിയകനകത്ത് സിദ്ദീഖി​​െൻറ ഭാര്യ ആയിഷയാണ് (57) മരിച്ചത്.

ഇവരുടെ മൃതദേഹം ഗ്രൗണ്ട് ഫ്ലോറിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്ന സ്ഥലത്താണ് കണ്ടെത്തിയത്. മൂന്നാം നിലയിലെ കിഡ്നി, ഷുഗർ, പനി ബാധിതരെ ചികിത്സിക്കുന്ന ഒമ്പതാം വാർഡിലാണ് ആയിഷ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇവർ ചെറിയ തോതിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

രാത്രി ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന പ്രകൃതവും ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ അഞ്ചരയോടെ കൂട്ടിരിപ്പുകാരി എഴുന്നേറ്റ് നോക്കിയപ്പോഴാണ് ആയിഷയെ കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന് മുകളിൽനിന്ന് ചാടി മരിച്ചതായാണ് പൊലീസ് നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman commit suicide by jumping down from Hospital building - Kerala news
Next Story