യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് റിമാൻഡിൽ
text_fieldsകാഞ്ഞങ്ങാട്: യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് അറസ്്റ്റ് ചെയ്തു. പാറപ്പള്ളിയിലെ അബ്ദുല്റസാഖിനെയാണ് (34) ബേക്കൽ ഡിവൈ.എസ്.പി ബിജുവിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളെ ഹോസ്ദുർഗ് കോടതി പതിനാലു ദിവസത്തേക്കു റിമാൻഡ് ചെയ്തു.
പാണത്തൂര്‍ സ്വദേശിനി നൗഷീറ കഴിഞ്ഞ മാസം 11ന് പുലര്‍ച്ചയാണ് ജീവനൊടുക്കിയത്. സ്ത്രീപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അബ്ദുല്‍റസാഖിനെ അറസ്റ്റ് ചെയ്തത്. ആത്മഹത്യ ചെയ്യുന്ന ദിവസം അബ്ദുല്‍ റസാഖും നൗഷീറയും ഒഴിഞ്ഞവളപ്പിലുള്ള അബ്ദുറസാഖിെൻറ ബന്ധുവീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. അവിടെെവച്ച് നൗഷീറക്ക് റസാഖിെൻറ മര്‍ദനമേറ്റിരുന്നു.
ബന്ധുക്കളുടെ മുന്നില്‍ െവച്ചാണ് ഇത് ചെയ്തത്. ഇതില്‍ മനോവിഷമമുണ്ടായ നൗഷീറ വിവരം സഹോദരിക്ക് വാട്സ്ആപ് മുഖേന അറിയിച്ചിരുന്നു. തിരിച്ച് വീട്ടിലെത്തിയതിനു ശേഷമാണ് ആത്മഹത്യ ചെയ്തത്.

