Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാലുശ്ശേരിയിൽ...

ബാലുശ്ശേരിയിൽ യുവതിയെയും കുട്ടിയെയും കാണാതായി

text_fields
bookmark_border
ബാലുശ്ശേരിയിൽ യുവതിയെയും കുട്ടിയെയും കാണാതായി
cancel
camera_alt

ബാലുശ്ശേരി സ്വദേശി ഷഹല ഷെറിൻ, മകൻ മുഹമ്മദ്‌ ഐമൻ

കോഴിക്കോട്: ബാലുശ്ശേരിയിൽ യുവതിയെയും കുട്ടിയെയും കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. ബാലുശ്ശേരി സ്വദേശി ഷഹല ഷെറിൻ, മകൻ മുഹമ്മദ്‌ ഐമൻ (ഏഴ്) എന്നിവരെ ഈ മാസം 16 മുതലാണ് കാണാതായത്. ഭർത്താവ് ജയ്സലിന്റെ പരാതിയിലാണ് ബാലുശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചത്.

അടിവാരം സ്വദേശികളായ അഷ്റഫ്-ജസ്ന ദമ്പതികളുടെ മകളാണ് ഷഹല. വസ്ത്രങ്ങളും ആഭരണങ്ങളും എടുത്താണ് യുവതി ഏഴു വയസ്സുകാരനെയും കൂട്ടി വീടുവിട്ടിറങ്ങിയതെന്ന് ഭർത്താവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

യുവതിയെയും കുട്ടിയെയും കണ്ടെത്താനായി സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. കോൾ ലിസ്റ്റും പരിശോധിക്കുന്നുണ്ട്. ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

യുവതിയെയും മകനെയും കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങളോ സൂചനകളോ ലഭിക്കുന്നവർ എത്രയും വേഗം ബാലുശ്ശേരി സ്റ്റേഷനുമായോ അല്ലെങ്കിൽ 7736331620 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെട്ട് വിവരം നൽകണമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceMissing Casecyber cellbalusseryKozhikode
News Summary - Woman, Child Missing in Balussery
Next Story