Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിനിമയിൽ വേഷം...

സിനിമയിൽ വേഷം വാഗ്​ദാനം ചെയ്​ത്​ പീഡിപ്പിച്ചെന്ന്​; യുവാവ്​ അറസ്​റ്റിൽ 

text_fields
bookmark_border
സിനിമയിൽ വേഷം വാഗ്​ദാനം ചെയ്​ത്​ പീഡിപ്പിച്ചെന്ന്​; യുവാവ്​ അറസ്​റ്റിൽ 
cancel

കൊ​ച്ചി: സി​നി​മ​യി​ല്‍ നാ​യി​ക​വേ​ഷം വാ​ഗ്ദാ​നം ചെ​യ്ത്​ ദ​ന്ത​ഡോ​ക്​​ട​റാ​യ ന​ടി​യെ പീ​ഡി​പ്പി​ക്കു​ക​യും 33 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​യും ഫോ​േ​ട്ടാ​ഗ്രാ​ഫ​റു​മാ​യ ജി​ന്‍സ​ണ്‍ ലോ​ന​പ്പ​നാ​ണ്​ (33) എ​റ​ണാ​കു​ളം നോ​ര്‍ത്ത് പൊ​ലീ​സി​​െൻറ പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യും അ​മേ​രി​ക്ക​യി​ല്‍ ഡോ​ക്ട​റു​മാ​യ 24കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ്​ അ​റ​സ്​​റ്റ്. സി​നി​മ​യി​ൽ നാ​യി​ക​യാ​ക്കാ​മെ​ന്നും ഇ​തി​ന്​ ഫോ​േ​ട്ടാ എ​ടു​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ്​ കൊ​ച്ചി​യി​ലെ ഒ​രു ഫ്ലാ​റ്റി​ൽ കൊ​ണ്ടു​പോ​യി ന​ഗ്​​ന​ചി​ത്ര​ങ്ങ​ള്‍ എ​ടു​ക്കു​ക​യും തു​ട​ര്‍ന്ന് പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ്​ ന​ടി​യു​ടെ പ​രാ​തി. 

മ​ന്ത്ര​വാ​ദ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ വ​ശ​മു​ള്ള​താ​യി യു​വ​തി​യോ​ടു പ​റ​ഞ്ഞ പ്ര​തി, ഒ​രു ക​ണ്ണാ​ടി കാ​ണി​ച്ച​ശേ​ഷം അ​തി​ല്‍ ത​​െൻറ മു​ന്‍കാ​മു​കി​യു​ടെ മു​ഖം കാ​ണു​ന്ന​താ​യി പ​റ​ഞ്ഞ്​ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും ചെ​യ്തു. വേ​ല​ക്കാ​രി​യി​ൽ​നി​ന്നും മ​റ്റും യു​വ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ പ്ര​തി മ​ന്ത്ര​വാ​ദം അ​റി​യാ​മെ​ന്ന്​ ന​ടി​ച്ച്​ പ​ല​പ്പോ​ഴാ​യി വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​െ​ച്ച​ന്ന്​ പ​രാ​തി​യി​ൽ പ​റ​യു​ന്നു. 2016 ഫെ​ബ്രു​വ​രി മു​ത​ല്‍ ചൂ​ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്ന പ്ര​തി യു​വ​തി​യി​ല്‍നി​ന്ന്​ 33 ല​ക്ഷം രൂ​പ​യും ത​ട്ടി​യെ​ടു​ത്തി​രു​ന്നു. നി​ര്‍മാ​താ​ക്ക​ള്‍ക്ക്​ ന​ൽ​കാ​നെ​ന്ന പേ​രി​ലാ​ണ്​ പ​ണം വാ​ങ്ങി​യ​ത്. 

മ​റ്റ്​ പ​ല സ്ഥ​ല​ത്തും യു​വ​തി​യെ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്​​ന​ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലും ഓ​രോ ചി​ത്ര​ത്തി​ല്‍ സ്​​റ്റി​ല്‍ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി പ്ര​വ​ര്‍ത്തി​ച്ച പ​രി​ച​യം കാ​ണി​ച്ചാ​ണ്​ യു​വ​തി​ക്ക് ഇ​യാ​ള്‍ അ​വ​സ​രം വാ​ഗ്​​ദാ​നം ചെ​യ്ത​ത്. ത​​െൻറ മ​രി​ച്ചു​പോ​യ കാ​മു​കി​യു​ടെ രൂ​പ​സാ​ദൃ​ശ്യ​മു​ണ്ടെ​ന്നു​പ​റ​ഞ്ഞ്​​ ഇ​യാ​ള്‍ ന​ടി​യെ ആ​ദ്യം വ​ശ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ന​ടി ചൊ​വ്വാ​ഴ്ച പൊ​ലീ​സി​ല്‍ നേ​രി​െ​ട്ട​ത്തി​യാ​ണ്​​​​ പ​രാ​തി ന​ല്‍കി​യ​ത്. 

ജി​ന്‍സ​ണ്​ ഭാ​ര്യ​യും ര​ണ്ട്​ കു​ട്ടി​ക​ളു​മു​ണ്ട്. തൃ​ശൂ​രി​ലെ വി​വി​ധ സ്‌​റ്റേ​ഷ​നി​ലും സ​മാ​ന പ​രാ​തി​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ട്. പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ല്‍ ല​ഭി​ച്ച​ശേ​ഷം തു​ട​ര്‍ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കു​മെ​ന്ന്​ നോ​ര്‍ത്ത് എ​സ്‌.​ഐ വി​പി​ന്‍ദാ​സ് പ​റ​ഞ്ഞു. അ​ടു​ത്ത​സ​മ​യ​ത്ത്​ ചി​ത്രീ​ക​ര​ണം ന​ട​ന്ന യു​വ​ന​ട​​െൻറ ചി​ത്ര​ത്തി​ല്‍ അ​സി. കാ​മ​റ​മാ​നാ​യി​രു​ന്നു ജി​ന്‍സ​ൺ. ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മം 376, 406, 420 വ​കു​പ്പു​ക​ള്‍ പ്ര​കാ​രം പീ​ഡ​നം, വ​ഞ്ച​ന കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscinemacheatingfilmmalayalam news
News Summary - Woman cheated by camera man offering roles in film
Next Story