നടുറോഡിൽ യുവതിയെ ക്രൂരമായി തല്ലിച്ചതച്ച് ബ്യൂട്ടിപാർലർ ഉടമയായ സ്ത്രീ. തിരുവനന്തപുരം ശാസ്തമംഗലത്താണ് നടുറോഡിൽ യുവതിക്ക് ക്രൂര മർദനം ഏൽക്കേണ്ടിവന്നത്. വള മോഷ്ടിച്ചെന്ന് ആരോപിച്ചാണ് യുവതിയെ മർദിച്ചത്. സംഭവത്തിൽ മ്യൂസിയം പൊലീസ് കേസ് എടുത്തു.
വ്യാഴാഴ്ച ഉച്ചയോടെ ബ്യൂട്ടിപാര്‍ലറിന് സമീപമാണ് സംഭവമുണ്ടായത്. മോഷണക്കുറ്റം ആരോപിച്ച് സ്ത്രീയെ മര്‍ദിച്ചു എന്ന തരത്തിലാണ് വീഡിയോ ആദ്യം പുറത്തുവന്നത്. ബ്യൂട്ടിപാര്‍ലര്‍ ഉടമയാണ് യുവതിയെ മര്‍ദിച്ചത്. മര്‍ദനത്തിന് ഇരയായ സ്ത്രീ തന്‍റെ ഷോപ്പിന് സമീപം ഇരിക്കുകയായിരുന്നുവെന്നും തന്നെ പല തരത്തില്‍ പ്രകോപിപ്പിച്ചെന്നും ഉടമ ആരോപിക്കുന്നു.
ബ്യൂട്ടിപാര്‍ലര്‍ ഉടമ മീനുവാണ് യുവതിയെ തല്ലിയത്. ഇവർ യുവതിയെ ചെരിപ്പൂരി അടിക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം മര്‍ദനമേറ്റ യുവതിയുടെ മൊബൈല്‍ ഫോണ്‍ കാണാതായതുകൊണ്ട് ബ്യൂട്ടിപാര്‍ലറിന് സമീപം അതു തിരയുകയായിരുന്നുവെന്നും പറയുന്നുണ്ട്. മര്‍ദനമേറ്റ യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. മീനു യാതൊരു പ്രകോപനവുമില്ലാതെയാണ് യുവതിയെ തുടരെ മർദ്ദിക്കുന്നത്. ഇവരുടെ വസ്ത്രം വലിച്ചുകീറുന്നതായും വീഡിയോയിൽ കാണാം.