Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാട്ടുപന്നി ആക്രമണത്തിൽ വനിത ഓട്ടോ ഡ്രൈവർ മരിച്ചു; വിദ്യാർഥികൾക്ക് പരിക്ക്
text_fieldsbookmark_border
പാലക്കാട്: കാട്ടുപന്നി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. വക്കാല ആലമ്പലം സ്വദേശിനി വിജീഷ സോണിയ (37) ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു.
പാലക്കാട് മംഗലം ഡാമിന് സമീപം കരിങ്കയത്ത് രാവിലെ 7.45നാണ് അപകടമുണ്ടായത്. ഉടൻ തന്നെ ഗുരുതര പരിക്കേറ്റ വിജീഷയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വിദ്യാർഥികളുടെ പരിക്ക് ഗുരുതരമല്ല.
സ്കൂൾ വിദ്യാർഥികളെ കയറ്റാനായി പോവുകയായിരുന്നു വിജീഷ. ഈ സമയത്ത് രണ്ട് കാട്ടുപന്നികൾ ഓട്ടോയിൽ വന്ന് ഇടിക്കുകയായിരുന്നു. അപകട സമയത്ത് നാലു വിദ്യാർഥികൾ മാത്രമാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്.
നാലു വർഷമായി വിദ്യാർഥികളെ സ്കൂളിലെത്തിച്ചാണ് വിജീഷ ഉപജീവനം നടത്തിയിരുന്നത്.
Next Story

