Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനിൽ യുവതിയെ...

ട്രെയിനിൽ യുവതിയെ ആക്രമിച്ച് കവർച്ച: പ്രതിയുടെ പ്രധാന സഹായി പിടിയിൽ

text_fields
bookmark_border
arrest
cancel

കൊ​ച്ചി: ഏ​പ്രി​ൽ 28ന്​ ​ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ പാ​സ​ഞ്ച​റി​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ച്​ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി ബാ​ബു​ക്കു​ട്ട​െൻറ പ്ര​ധാ​ന സ​ഹാ​യി പി​ടി​യി​ൽ. വ​ർ​ക്ക​ല ചെ​മ്മ​രു​തി മു​ട്ട​പ്പ​ലം ഒ​ലി​പ്പു​വി​ള വീ​ട്ടി​ൽ സു​രേ​ഷാ​ണ് (42) അ​റ​സ്‌​റ്റി​ലാ​യ​ത്.

ഇ​യാ​ളാ​ണ് മോ​ഷ​ണ​മു​ത​ൽ വീ​തം വെ​ക്കാ​നും ബാ​ബു​ക്കു​ട്ട​നെ ഒ​ളി​വി​ൽ ക​ഴി​യാ​നും സ​ഹാ​യി​ച്ച​തു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ൽ വെ​ള്ളി​യാ​ഴ്‌​ച അ​റ​സ്‌​റ്റി​ലാ​യ മു​ത്തു​വിെൻറ (20) അ​ച്ഛ​നാ​ണ്‌ ഇ​യാ​ൾ. മു​ത്തു​വും വ​ർ​ക്ക​ല സ്വ​ദേ​ശി പ്ര​ദീ​പും ചേ​ർ​ന്നാ​ണ്‌ മോ​ഷ​ണ​മു​ത​ൽ വി​ൽ​ക്കാ​ൻ സ​ഹാ​യി​ച്ച​ത്‌. ഇ​വ​രെ ര​ണ്ടു​പേ​രെ​യും വെ​ള്ളി​യാ​ഴ്‌​ച അ​റ​സ്‌​റ്റ്‌ ചെ​യ്‌​തി​രു​ന്നു.

സു​രേ​ഷി​െൻറ പ​ക്ക​ൽ​നി​ന്ന്‌ മു​ള​ന്തു​രു​ത്തി സ്വ​ദേ​ശി​നി​യു​ടെ ബാ​ഗ്‌ ക​ണ്ടെ​ത്തി​യ​താ​യി പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ​ണ​യ​സ്വ​ർ​ണം തി​രി​ച്ചെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ചെ​മ്മ​രു​തി​യി​ലെ സ്ഥാ​പ​ന​ത്തി​ലും മ​റ്റൊ​രാ​ളു​ടെ വീ​ട്ടി​ലു​മാ​ണ്‌ മോ​ഷ​ണ​മു​ത​ൽ വി​റ്റ​ത്‌. മു​ത്തു​വി​നെ​യും പ്ര​ദീ​പി​െ​ന​യും ബൈ​ക്കി​ൽ എ​ത്തി​ച്ച ആ​ളെ​കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്‌. ഓ​ടു​ന്ന ട്രെ​യി​നി​ൽ അ​ക്ര​മ​ത്തി​നി​ര​യാ​യ മു​ള​ന്തു​രു​ത്തി സ്വ​ദേ​ശി​നി​യു​ടെ ഒ​രു​പ​വ​ൻ വീ​ത​മു​ള്ള മാ​ല​യും വ​ള​യു​മാ​ണ് മോ​ഷ്​​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestattack against Woman
News Summary - Woman assaulted and robbed on train: helper of babukkuttan is arrested
Next Story