കഞ്ചാവുമായി യുവതി പിടിയിൽ
text_fieldsതനു നഹാക്
തൃശൂർ: രണ്ടുകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയായ യുവതി തൃശൂരിൽ പിടയിലായി. ഒഡീഷ ഗഞ്ചം സ്വദേശിനിയായ തനു നഹാക് (41) ആണ് തൃശൂർ പൊലീസിന്റെ പിടിയിലായത്. സ്ത്രീകൾ ട്രെയിൻ മാർഗം കഞ്ചാവ് കടത്തുന്നു എന്ന പരാതി സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ചതിനെ തുടർന്ന് തൃശൂർ സിറ്റി ലഹരിവിരുദ്ധ സ്കോഡും ഈസ്റ്റ് പൊലീസും ചേർന്ന് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്.
റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി പുറത്തുവന്ന തനുവിന്റെ കൈവശം ഉണ്ടായിരുന്ന സഞ്ചിക്കുള്ളിൽ എന്താണെന്ന് പൊലീസ് ചോദിച്ചപ്പോൾ അരിയാണ് എന്നായിരുന്നു മറുപടി. വിശദ പരിശോധനയിൽ അരിക്കുള്ളിൽ കഞ്ചാവ് ഒളിപ്പിച്ചത് കണ്ടെത്തുകയായിരുന്നു. മുമ്പും ഇവർ കേരളത്തിലേക്ക് പലതവണ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു.
അന്വേഷണസംഘത്തിൽ ഈസ്റ്റ് എസ്. ഐ പ്രമോദ്, ലഹരി വിരുദ്ധ സ്ക്വാഡിലെ എസ്.ഐമാരായ സുവ്രതകുമാര്‍, ഗോപാലകൃഷ്ണൻ, എ.എസ്.ഐ ജീവൻ, ജയകുമാർ, പൊലീസുകാരായ ലികേഷ്, ശരത്ത്, ആഷിഷ്, വിമൽ, വനിത പൊലീസുകാരായ ദുർഗ, ശ്രീജ എന്നിവരും ഉണ്ടായിരുന്നു.

