പ്രകൃതിവിരുദ്ധ പീഡനം: യുവതി പിടിയിൽ
text_fieldsപള്ളുരുത്തി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവതി പിടിയിൽ. പള്ളുരുത്തി എം.എൽ.എ റോഡില്‍ സജിത്ത് ലെയിനില്‍ കണ്ടത്തിപ്പറമ്പില്‍ ചിന്നാവിയെന്നും സനീഷയെന്നും വിളിക്കുന്ന സിനിയെ(26)യാണ് പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി. അനീഷിെൻറ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. 15കാരിയെയാണ് പീഡനത്തിനിരയാക്കിയത്. പീഡന രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നു. പലപ്പോഴും പ്രതിയുടെ ഇംഗിതത്തിന് വഴങ്ങാതിരുന്ന കുട്ടിയെ മർദിക്കുകയും ചെയ്തിരുന്നു.
ഇക്കുറി പത്താം ക്ലാസ് പരീക്ഷക്ക് പഠനത്തിനായി ബന്ധുവീട്ടില്‍ നിര്‍ത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയംതോന്നി ബന്ധുക്കൾ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ പുസ്തകത്തിൽനിന്ന് പ്രതിയുടെ ഭീഷണിക്കത്ത് ലഭിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് പള്ളുരുത്തി പൊലീസ് നടത്തിയ പരിശോധനയിൽ പ്രതി കൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, കൃത്രിമ ലൈംഗിക അവയവം എന്നിവ കണ്ടെടുത്തു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സ്ത്രീകൾക്കെതിരെ ഈ നിയമപ്രകാരമെടുക്കുന്ന ആദ്യ കേസാണിതെന്നാണ് പറയുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
