Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജിലൻസ് ഉദ്യോഗസ്ഥ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

text_fields
bookmark_border
വിജിലൻസ് ഉദ്യോഗസ്ഥ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ
cancel
camera_alt

ഇന്ദു കണ്ണൻ

തിരുവല്ല: വിജിലൻസ് ഉദ്യോഗസ്ഥ ചമഞ്ഞ് കേന്ദ്ര - സംസ്ഥാന സ്ഥാപനങ്ങളിലടക്കം ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ യുവതി തിരുവല്ല പോലീസിന്റെ പിടിയിലായി. തിരുമൂലപുരം അടുമ്പട കുരിശുംമൂട്ടിൽ താഴ്ചയിൽ വീട്ടിൽ ഇന്ദു കണ്ണൻ (39) ആണ് ഇന്നുച്ചയോടെ ചങ്ങനാശ്ശേരിയിൽനിന്നും പിടിയിലായത്.

15 ലക്ഷം രൂപയുടെ മുദ്ര ലോൺ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് 2,30,000 രൂപ തട്ടിയെടുത്തതായി തിരുവല്ല സ്വദേശിനി സുനിത കുമാരി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേതുടർന്ന നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

ഇന്ദു പിടിയിലായതറിഞ്ഞ് ഇവരുടെ തട്ടിപ്പിന് ഇരയായ നാല് ചങ്ങനാശ്ശേരി സ്വദേശികൾ പരാതിയുമായി തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തി. ചങ്ങനാശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമായി മാത്രം പത്തോളം പേർ ഇന്ദുവിന്റെ തട്ടിപ്പിന് ഇരയായതായി ഇവർ പറഞ്ഞു.

തിരുമൂലപുരം, വെൺപാല, കുറ്റൂർ പ്രദേശങ്ങളിൽനിന്നും നിരവധി പേർ ഇവരുടെ തട്ടിപ്പിന് ഇരകളായിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇന്ദുവിനെതിരെ നിരവധി പേർ പരാതിയുമായി എത്താനാണ് സാധ്യതയെന്ന് സി.ഐ പി.എസ് വിനോദ് പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - woman arrested for defrauded lakhs
Next Story