Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിത പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് ജോലി തടസ്സപ്പെടുത്തി; യുവതി അറസ്റ്റിൽ

text_fields
bookmark_border
വനിത പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് ജോലി തടസ്സപ്പെടുത്തി; യുവതി അറസ്റ്റിൽ
cancel

പന്തളം: ഡ്യൂട്ടിക്കിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ യുവതിയെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു.

പന്തളം ചേരിക്കൽ സ്വദേശിനി കളരിക്കൽ തുണ്ടിൽ വീട്ടിൽ കെ.പി. ചിത്ര (38) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചക്കുശേഷം മൂന്നോടെയാണ് സംഭവം. പന്തളം ചേരിക്കൽ ഭാഗത്ത് ചിത്രയുടെ കുടുംബവും അയൽവാസിയും തമ്മിലുള്ള വസ്തു സംബന്ധമായ തർക്കം പരിഹരിക്കുന്നതിനായി താലൂക്ക് സർവേയർ എത്തിയിരുന്നു. ഇതിനിടെ അയൽവാസിയുടെ വസ്തു അളന്ന് തിരിച്ച് സ്ഥാപിച്ച കല്ലുകൾ യുവതി പിഴുത് എറിഞ്ഞു. താലൂക്ക് സർവേയറോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പന്തളം പൊലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥ സുനിയെ യുവതി ആക്രമിക്കുകയും യൂനിഫോമിലും മുടിയിലും മറ്റും പിടിച്ചു വലിക്കുകയും കാലിൽ തൊഴിക്കുകയും ചെയ്തു.

പരിക്കേറ്റ ഉദ്യോഗസ്ഥയെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് പന്തളം പൊലീസ് സ്റ്റേഷനിൽനിന്ന് സീനിയർ സിവിൽ പൊലീസ് ഓഫിസർ ജലജയുടെ നേതൃത്വത്തിൽ കൂടുതൽ വനിതാ പൊലീസ് എത്തിയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനും യുവതിക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman arrested for assaulting female police officer
Next Story