Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം: അയൽവാസി മകനയച്ച ഭീഷണിസന്ദേശം പുറത്ത്

text_fields
bookmark_border
യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം: അയൽവാസി മകനയച്ച ഭീഷണിസന്ദേശം പുറത്ത്
cancel
camera_altമരിച്ച സിന്ധുവും മകൻ അതുലും

കൊച്ചി: നായരമ്പലത്ത് യുവതിയും മകനും ദുരൂഹസാചര്യത്തിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസി ദിലീപിന്‍റെ ഭീഷണി സന്ദേശം പുറത്ത്. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സിന്ധുവിന്‍റെ മകൻ അതുലിനെ ഇയാൾ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിട്ടുള്ളത്.

പൊലീസിൽ പരാതി കൊടുക്കാൻ അതുലിനെ വെല്ലുവിളിക്കുന്നതാണ് ശബ്ദസന്ദേശം. ആശുപത്രിയിൽ കൊണ്ടു പോകുമ്പോൾ യുവതി നൽകിയ മരണ മൊഴിയിൽ നായരമ്പലം സ്വദേശിയായ ദിലീപിൻറെ പേര് പറഞ്ഞിരുന്നു. ഇതിന്‍റ അടിസ്ഥാനത്തിൽ ദിലീപിനെ ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച ആ​റി​നാ​ണ് സം​ഭ​വം. വീ​ട്ടി​ല്‍നി​ന്ന്​ പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട് അ​ടു​ത്ത്​ താ​മ​സി​ക്കുന്ന ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും വാ​തി​ല്‍ ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ ഇ​രു​വ​രെ​യും ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും സി​ന്ധു മ​രി​ച്ചു. ഗുരുതരമായി പൊള്ളലേറ്റ അതുൽ എറണാകുളം ലൂർദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അതുലിന് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

ആം​ബു​ല​ന്‍സി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കും​വ​ഴി മ​ര​ണ​വെ​പ്രാ​ള​ത്തി​ല്‍ ക​ര​ഞ്ഞ വീ​ട്ട​മ്മ സ​മീ​പ​വാ​സി​യാ​യ യു​വാ​വി​െൻറ പേ​രു​പ​റ​യു​ന്ന വോ​യ്‌​സ് ക്ലി​പ്പ് ബ​ന്ധു​ക്ക​ള്‍ ​െപാ​ലീ​സി​ല്‍ ഹാ​ജ​രാ​ക്കി​. ഇ​യാ​ള്‍ ശ​ല്യം ചെ​യ്യു​ന്നു​വെ​ന്നാ​രോ​പി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് വീ​ട്ട​മ്മ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman and son burnt to death: Threat message from neighbour
Next Story