സാരി കൂട്ടിക്കെട്ടി കല്ലടയാറ്റിലേക്ക് എടുത്തുചാടി; യുവതിയും രണ്ടു മക്കളും മരിച്ചു
text_fieldsപുനലൂർ (കൊല്ലം): പുനലൂർ മുക്കടവിൽ കിൻഫ്ര പാർക്കിന് സമീപം കല്ലടയാറ്റിൽ ചാടിയ യുവതിയും രണ്ടു മക്കളും മരിച്ചു. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
കൊല്ലം കല്ലുവാതുക്കൽ പാറ സ്വദേശി സജി ചാക്കോയുടെ ഭാര്യ രമ്യ രാജൻ (30), മക്കളായ സരയു (അഞ്ച്), സൗരവ് (മൂന്ന്) എന്നിവരാണ് മരിച്ചത്. പിറവന്തൂർ കമുകുംചേരി ചരുവിള പുത്തൻ വീട്ടിൽ രാജു-രമണി ദമ്പതികളുടെ മകളാണ് രമ്യ. മൂന്നുപേരും സാരി കൂട്ടിക്കെട്ടിയാണ് ആറ്റിലേക്ക് ചാടിയത്. മൂവരുടെയും മൃതദേഹം പുനലൂർ ഫയർഫോഴ്സാണ് കണ്ടെടുത്തത്.
മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉച്ചക്ക് ഒന്നരയോടെ യുവതിയും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും വിജനമായ സ്ഥലത്തുകൂടെ നടന്നുപോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് ഇവരെ കാണാതായതോടെ സംശയംതോന്നിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

