കൊച്ചി: മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മാതാവിെൻറ ജാമ്യ ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. 13കാരനായ മകൻ നൽകിയ പരാതിയിൽ അറസ്റ്റിലായ തിരുവനന്തപുരം കടക്കാവൂർ സ്വദേശിനി നൽകിയ ഹരജിയാണ് ജസ്റ്റിസ് വി. ഷേർസി പരിഗണിച്ചത്.
ഡിസംബർ 28നാണ് യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം പോക്സോ കോടതി ജാമ്യഹരജി തള്ളിയതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. താനുമായുള്ള ബന്ധം വേർപെടുത്താതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് താമസിക്കുന്ന ഭർത്താവ് തന്നെ കുടുക്കാൻ കെട്ടിച്ചമച്ച കേസാണിതെന്നാണ് ഹരജിക്കാരിയുടെ വാദം.
ഹരജിക്കാരിയും മക്കളും താമസിക്കുന്ന വീട്ടിൽതന്നെ ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയും താമസിക്കാൻ തുടങ്ങിയതോെട കുട്ടികളെയും കൂട്ടി മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്നു. കുട്ടികളെ തന്നോടൊപ്പം വിടണമെന്നും ജീവനാംശം ലഭിക്കണമെന്നും ആവശ്യപ്പെട്ട് കേസും നൽകി. ഇതിനുപിന്നാലെ മൂന്നാഴ്ച കഴിഞ്ഞേപ്പാൾ ഭർത്താവ് മൂന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. തുടർന്നാണ് രണ്ടാമത്തെ മകനെ ഉപയോഗിച്ച് വ്യാജ പരാതി നൽകിയതെന്ന് ഹരജിയിൽ ആരോപിക്കുന്നു. ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.