Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിയെ രാത്രി ഉയരപ്പാതയിൽ ഇറക്കിവിട്ട് സ്വകാര്യബസ് ജീവനക്കാർ; കോണിവെച്ച് ഇറക്കി നാട്ടുകാർ

text_fields
bookmark_border
യുവതിയെ രാത്രി ഉയരപ്പാതയിൽ ഇറക്കിവിട്ട് സ്വകാര്യബസ് ജീവനക്കാർ; കോണിവെച്ച് ഇറക്കി നാട്ടുകാർ
cancel
camera_alt

കഴിഞ്ഞദിവസം രാത്രി തിക്കോടിയിൽ ദേശീയപാതയിലെ ഉയരപ്പാതയിൽ ബസ് ജീവനക്കാർ ഇറക്കിവിട്ട യുവതിയെ നാട്ടുകാർ കോണി ഉപയോഗിച്ച് താഴെ ഇറക്കുന്നു

കോഴിക്കോട്: താഴെ ഇറങ്ങാൻ വഴിയില്ലാത്ത ദേശീയപാതയിലെ ഉയരപ്പാതയിൽ യുവതിയെ പാതിരാത്രി ഇറക്കിവിട്ട് ബസ് ജീവനക്കാർ. വഴിവിളക്കോ കാൽനടയാത്രക്കാരോ ഇല്ലാത്ത സ്ഥലത്ത് പരിഭ്രമിച്ചുനിന്ന യുവതിയെ ഒടുവിൽ താഴെയുള്ള നാട്ടുകാർ കോണികൊണ്ടുവന്ന് ഇറക്കി.

കോഴിക്കോടുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കൃതിക എന്ന സ്വകാര്യ ബസ്സിൽനിന്നാണ് യാത്രക്കാരിക്ക് ദുരനുഭവം നേരിട്ടത്. കഴിഞ്ഞദിവസം രാത്രി തിക്കോടിയിലായിരുന്നു സംഭവം.

സർവിസ് റോഡിലൂടെയാണ് ബസ്സുകൾ പോകേണ്ടത്. തിക്കോടി ബസ് സ്റ്റോപ്പിൽ ഇറങ്ങാനായിരുന്നു യുവതി ടിക്കറ്റെടുത്തത്. എന്നാൽ, ബസ് സർവിസ് റോഡിലൂടെ പോവാതെ ഹൈവേയിൽ കൂടെയാണ് പോയത്. വേണമെങ്കിൽ ഇറങ്ങിക്കോയെന്നും തിക്കോടി ടൗണിലേക്ക് പോവില്ലെന്നും പറഞ്ഞ് ഇവരെ ഹൈവേയിൽ ഇറക്കുകയായിരുന്നു. ഇതോടെ ദേശീയപാതയിലെ ഉയരപ്പാതയിൽ ഇവർക്ക് ഇറങ്ങേണ്ടിവന്നു. എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ച് നിൽക്കുകയായിരുന്ന യുവതിയെ ഇരുമ്പ് കോണി എത്തിച്ചാണ് നാട്ടുകാർ താഴെ ഇറക്കിയത്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - woman abandoned on flyover by private bus staff at night
Next Story