Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡ്രൈവിങ് സീറ്റിൽ...

ഡ്രൈവിങ് സീറ്റിൽ ബാലഭാസ്കറായിരുന്നെന്ന് ദൃക്സാക്ഷി

text_fields
bookmark_border
ഡ്രൈവിങ് സീറ്റിൽ ബാലഭാസ്കറായിരുന്നെന്ന് ദൃക്സാക്ഷി
cancel

കാട്ടാക്കട: പള്ളിപ്പുറത്ത്​ കാര്‍ അപകടത്തിൽപെട്ടപ്പോള്‍ ഡ്രൈവര്‍ സീറ്റിലിരുന്നത് ബാലഭാസ്കര്‍ തന്നെയെന്ന് തൊട്ടുപിന്നാലെയെത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ക്രൈംബ്രാഞ്ചിന് മൊഴിനല്‍കി. പൊന്നാനിയില്‍നിന്ന്​ തിരുവനന്ത പുരത്തേക്കുവന്ന ആര്‍.ടി.കെ 301ാം നമ്പര്‍ ബസ് ഡ്രൈവര്‍ വെള്ളറട സ്വദേശി അജിയുടേതാണ്​ മൊഴി.

കാര്‍ നിയന്ത്രണംവിട്ട്​ ഉഗ്രശബ്​ദത്തോടെ മരത്തിലിച്ച് നിന്നതോടെ പിന്നാലെവന്ന അജി ബസ് നിര്‍ത്തി കാറിനരികിലേക്ക്​ ഓടി. സ്ഥലത്തെത്തിയ നാട്ടുകാരും ബസിലെ ചില യാത്രക്കാരുമൊക്കെ രക്ഷാപ്രവര്‍ത്തനത്തിനെത്തി. കാറി​​െൻറ ചില്ലുകള്‍ പൊട്ടിച്ചാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ആദ്യം കുട്ടിയെയും രണ്ടാമത് ലക്ഷ്മിയെയുമാണ് പുറത്തെടുത്തത്.

ഈസമയം തന്നെ ഹൈവേ പൊലീസും സ്ഥലത്തെത്തി. ഡ്രൈവര്‍ സീറ്റിലിരുന്ന ബാലഭാസ്​കറെ പുറത്തെടുത്തപ്പോൾ സ്ഥലത്ത് നിരവധിപേരും പൊലീസും ഉണ്ടായിരുന്നതായി അജി പറഞ്ഞു. 25ഒാളം യാത്രക്കാരുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ പകുതിയിലേറെ യാത്രക്കാര്‍ക്കും ഡ്രൈവര്‍ സീറ്റിലിരുന്നത് ബാലഭാസ്കര്‍തന്നെയെന്ന് ബോധ്യപ്പെട്ടതായും അജി പറഞ്ഞു.

രാത്രി എട്ടിന്​ പൊന്നാനിയില്‍നിന്ന​്​ തിരിച്ച് പുലര്‍ച്ചെ അഞ്ചോടെ എത്തുന്ന ബസ് സംഭവംദിവസം അഞ്ചേമുക്കാലിനാണ്​ തിരുവനന്തപുരത്തെത്തിയതെന്നും അരമണിക്കൂർ രക്ഷാപ്രവര്‍ത്തനം നടത്തിയതായും അജി മൊഴി നല്‍കിയിട്ടുണ്ട്. അഞ്ച്​ വര്‍ഷമായി പൊന്നാനിയില്‍നിന്ന്​ തിരുവനന്തപുരത്തേക്കുള്ള ബസാണ് അജി ഓടിക്കുന്നത്. രാത്രി യാത്രയില്‍ റോഡിലെ അപകടങ്ങള്‍ കാണുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സഹായങ്ങള്‍ ചെയ്യാറുണ്ടെന്നും അജി ‘മാധ്യമ’ത്തോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathkerala newsmalayalam newsBalabhaskar
News Summary - witness-on-balabhasker-accident-death-kerala-news
Next Story