പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം -ജമാഅത്ത് ഫെഡറേഷൻ
text_fieldsകൊല്ലം: രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നിലനിൽക്കണമെങ്കിൽ പൗരത്വ ഭേദഗതി നിയമം പിൻവലിച്ച് മോദി സർക്കാർ മാപ്പ് പറയണമെന്ന് ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. എന്താണ് പൗരത്വ ഭേദഗതി നിയമം എന്ന് വിശദീകരിക്കുന്നതിനും അതിലെ ചതിക്കുഴികൾ മനസ്സിലാക്കാനും ജനുവരി 11ന് രാവിലെ 9.30ന് ആശ്രാമം യൂനുസ് കൺവെൻഷൻ സെൻററിൽ സെമിനാർ നടത്തും.
സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ ഉദ്ഘാടനം ചെയ്യും. എല്ലാ താലൂക്കുകളിലും പ്രതിഷേധ യോഗവും ഉത്ബോധന പരിപാടികളും നടത്താൻ ഫെഡറേഷൻ മറ്റ് സഹോദര പ്രസ്ഥാനങ്ങളെയും സംഘടിപ്പിച്ചു നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു.
ജമാഅത്ത് ഫെഡേറേഷൻ സംസ്ഥാന പ്രസിഡൻറ്് കടയ്ക്കൽ അബ്്ദുൽ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് വിശദീകരണ പ്രസംഗം നടത്തി. എ.കെ. ഉമർ മൗലവി, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, കെ.എച്ച്. മുഹമ്മദ് മൗലവി, പ്രഫ. കെ.വൈ. മുഹമ്മദ് കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
