വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കണം–വിസ്ഡം ദേശീയ സെമിനാർ
text_fieldsകോഴിക്കോട്: വര്‍ഗീയ ധ്രുവീകരണത്തിനെതിരെ മതനിരപേക്ഷ ഐക്യം രൂപപ്പെടുത്താന്‍ മത-രാഷ്ട്രീയ കക്ഷികളുെട കൂട്ടായ മുന്നേറ്റം വേണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ദേശീയ സെമിനാര്‍. കഠ്വ വിഷയത്തില്‍ ക്ഷേത്രത്തെയും ഹൈന്ദവ ദര്‍ശനങ്ങളെയും അപമാനിച്ചവർക്കെതിരെ ഉയര്‍ന്നുവന്ന പൊതുവികാരം വര്‍ഗീയ-തീവ്രവാദ ചിന്തകള്‍ പരത്താന്‍ ശ്രമിക്കുന്നവരെ പ്രതിരോധത്തിലാക്കിയെന്നും സെമിനാര്‍ വിലയിരുത്തി.
ന്യൂഡല്‍ഹി ജാമിഅ മില്ലിയ സെൻറര്‍ ഫോര്‍ കംപാരിറ്റിവ് റിലീജിയന്‍സ് ഡയറക്ടര്‍ പ്രഫ. റിസ്വാന് ഖൈസര്‍ ഉദ്ഘാടനം ചെയ്തു. വെല്ലുവിളി നേരിടുന്ന ഇന്ത്യൻ ജനാധിപത്യത്തിനുവേണ്ടി നിലെകാള്ളാൻ മതേതര കക്ഷികൾ ഒന്നിച്ചുനിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് പ്രഡിഡൻറ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി, എം.െഎ. ഷാനവാസ് എം.പി, ഡോ. ഹര്‍ജിത്സിങ് ഭാട്ടി, ജെ.എന്‍.യു മുന്‍ സ്റ്റുഡൻറ്സ് യൂനിയന്‍ പ്രസിഡൻറ് മോഹിദ് കുമാര്‍ പാണ്ഡെ, സുഫ്യാന് അബ്ദുസ്സലാം, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, ഡോ. പി.പി. നസീഫ് എന്നിവർ സംസാരിച്ചു. വിസ്ഡം സംസ്ഥാന വൈസ് പ്രസിഡൻറ് ഹുസൈന് സലഫി മുഖ്യ പ്രഭാഷണം നടത്തി.
വിവിധ സെഷനുകൾക്ക് അബൂബക്കര്‍ സലഫി, ഫൈസൽ മൗലവി, ഹാരിസ് ബിൻ സലീം, ഫദ്ലുല്ഹഖ് ഉമരി, ശമീര്‍ മദീനി, താജുദ്ദീന് സ്വലാഹി, അബ്ദുല്‍ മാലിക് സലഫി, നബീല്‍ രണ്ടത്താണി, കെ. സജ്ജാദ്, പി. ലുബൈബ്, ഹംസ മദീനി, എ.പി. മുനവ്വര്‍ സ്വലാഹി എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
