Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെള്ളാപ്പള്ളി വർഗീയ പ്രസ്താവന ആവർത്തിക്കുന്നത് ആശങ്കാജനകം: സർക്കാൻ കർശന നടപടി സ്വീകരിക്കണം -വിസ്ഡം

text_fields
bookmark_border
പി.എൻ. അബ്ദുല്ലത്തീഫ് മദനി വിസ്ഡം പ്രസിഡൻറ്, ടി.കെ. അഷ്റഫ് ജന. സെക്രട്ടറി
വെള്ളാപ്പള്ളി വർഗീയ പ്രസ്താവന ആവർത്തിക്കുന്നത് ആശങ്കാജനകം: സർക്കാൻ കർശന നടപടി സ്വീകരിക്കണം -വിസ്ഡം
cancel
Listen to this Article

കോഴിക്കോട്: ഇസ്‍ലാമിക വിശ്വാസികളെ ലക്ഷ്യമാക്കി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പ്രസ്താവനകൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണെന്ന് കോഴിക്കോട് നടന്ന വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു. മുസ്‍ലിം സമുദായം അനർഹമായത് നേടിയെടുത്തു എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. ജസ്റ്റിസ് സച്ചാർ കമ്മീഷൻ റിപ്പോർട്ടും കേരളത്തിൽ രൂപം നൽകിയ പാലോളി കമ്മിറ്റി റിപ്പോർട്ടും പരിശോധിച്ചാൽ വെള്ളാപ്പള്ളിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് ബോധ്യപ്പെടുമെന്നും ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു.

കേരളത്തിലെ മുസ്‍ലിം സമൂഹത്തിന്റെ വിദ്യാഭ്യാസം, ഉദ്യോഗം, സാമ്പത്തികം, സോഷ്യൽ സ്റ്റാറ്റസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ച് ജനസംഖ്യാനുപാതികമായി സർക്കാർ ധവള പത്രമിറക്കി ആരോപണങ്ങൾക്ക് അറുതി വരുത്തണമെന്നും ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. സാമുദായിക ധ്രുവീകരണം നടത്തി മുതലെടുപ്പിന് ശ്രമിക്കുന്നവർക്കെതിരെ സമൂഹം കടുത്ത ജാഗ്രത പുലർത്തണം. ഇത്തരം പരാമർശങ്ങൾ മതനിരപേക്ഷ സമൂഹത്തിന്റെ തകർച്ചക്ക് ഇടയാക്കുമെന്നത് സമൂഹം ഗൗരവമായി കാണണം.

വർഗീയ, വിദ്വേഷ പരാമർശങ്ങൾ ഒരു സമൂഹത്തിനും ഗുണകരമല്ല. ഇത്തരം പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ച് കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.

വിസ്ഡം: പി.എൻ. അബ്ദുല്ലത്തീഫ് മദനി പ്രസിഡൻറ്, ടി.കെ. അഷ്റഫ് ജന. സെക്രട്ടറി

കോഴിക്കോട്: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റായി പി.എൻ. അബ്ദുല്ലത്തീഫ് മദനിയെയും ജന. സെക്രട്ടറിയായി ടി.കെ. അഷ്റഫിനെയും കോഴിക്കോട്ട് ചേർന്ന സംസ്ഥാന ജനറൽ കൗൺസിൽ തെരഞ്ഞെടുത്തു.


വൈസ് പ്രസിഡൻറുമാർ: കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ, അബൂബക്കർ സലഫി, ഫൈസൽ മൗലവി പുതുപ്പറമ്പ്, പ്രഫ. ഹാരിസ് ബിൻ സലീം, പി.കെ. ശരീഫ് ഏലാങ്കോട്. സെക്രട്ടറിമാർ: നാസർ ബാലുശ്ശേരി, അബ്ദുൽ മാലിക് സലഫി, ഡോ. സി.എം. ഷാനവാസ് പറവണ്ണ, നബീൽ രണ്ടത്താണി, പി.യു. സുഹൈൽ, കെ. അബ്ദുല്ല ഫാസിൽ, ട്രഷറർ: കെ സജാദ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - wisdom against vellappally natesan
Next Story