Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയർലെസ് സന്ദേശം...

വയർലെസ് സന്ദേശം ചോർത്തൽ: ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

text_fields
bookmark_border
shajan skariah
cancel

കൊ​ച്ചി: പൊ​ലീ​സി​ന്‍റെ വ​യ​ർ​ലെ​സ് സ​ന്ദേ​ശം ചോ​ർ​ത്തി​യെ​ന്ന കേ​സി​ൽ മ​റു​നാ​ട​ൻ മ​ല​യാ​ളി എ​ഡി​റ്റ​ർ ഷാ​ജ​ൻ സ്ക​റി​യ​യെ അ​റ​സ്റ്റ് ചെ​യ്തു. മു​ൻ​കൂ​ർ ജാ​മ്യ​മു​ള്ള​തി​നാ​ൽ ജാ​മ്യ​ത്തി​ൽ വി​ട്ടു. പാ​ലാ​രി​വ​ട്ടം പൊ​ലീ​സാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​ദ്ദേ​ഹ​ത്തി​ന് എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി മു​ൻ​കൂ​ർ​ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. വ​യ​ർ​ലെ​സ് സ​ന്ദേ​ശം ചോ​ർ​ന്നു എ​ന്ന പേ​രി​ൽ ഷാ​ജ​ൻ സ​ക്ക​റി​യ​ക്കെ​തി​രെ സൈ​ബ​ർ പൊ​ലീ​സ് തി​രു​വ​ന​ന്ത​പു​ര​ത്തും കേ​സെ​ടു​ത്തി​രു​ന്നു.

പൊ​ലീ​സി​ന്‍റെ വ​യ​ർ​ലെ​സ് സ​ന്ദേ​ശം ചോ​ര്‍ത്തി യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത് ഗു​രു​ത​ര കു​റ്റ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ഭി​ഭാ​ഷ​ക​നാ​യ ഫി​ര്‍ദൗ​സ് കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

നേ​ര​ത്തേ മ​ത​വി​ദ്വേ​ഷം പ​ട​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ന്‍റെ പ​രാ​തി​യി​ൽ നി​ല​മ്പൂ​ർ പൊ​ലീ​സും ഷാ​ജ​നെ​തി​രെ കേ​സെ​ടു​ത്ത​താ​ണ്. ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ലാ​ണ് ഹൈ​കോ​ട​തി ജാ​മ്യം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shajan SkariaWireless message hacking
News Summary - Wireless message hacking: Shajan Skaria arrested and released on bail
Next Story