‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’; കുഞ്ഞു മനസ്സിൽ വലിയ ചിന്ത തീർത്ത മൂന്നാം ക്ലാസുകാരൻ അഹാൻ നിയമസഭയിലെ അതിഥി
text_fieldsഅഹാൻ നിയമസഭയിൽ സ്പീക്കറോടൊപ്പം
തിരുവനന്തപുരം: ‘സ്പൂണും നാരങ്ങയും’ കളിക്ക് ഏറ്റവും മികച്ച നിയമം കൂട്ടിച്ചേർത്ത മൂന്നാം ക്ലാസുകാരൻ അഹാൻ ഇന്ന് സ്പീക്കറുടെ ക്ഷണം സ്വീകരിച്ച് നിയമസഭയിലെത്തി.
മൂന്നാം ക്ലാസ് പരീക്ഷയിൽ ഇഷ്ടകളിക്ക് നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിനാണ് ‘സ്പൂണും നാരങ്ങയും’ കളിയുടെ നിയമാവലിയിൽ ‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’ എന്ന വലിയ നിയമം കൊച്ച് അഹാൻ എഴുതിച്ചേർത്തത്.
ഏറ്റവും ജനാധിപത്യപരമായി ഒരു കളിയെ ആവിഷ്കരിക്കാൻ പോന്ന സാമൂഹികബോധമുള്ള അഹാനെ ജനാധിപത്യത്തിന്റെ വേദിയായ നിയമസഭയിലേക്ക് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ക്ഷണിക്കുകയായിരുന്നു.
രാവിലെ സ്പീക്കറുടെ വസതിയിയായ ‘നീതി’യിലെത്തിയ അഹാൻ സ്പീക്കറോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചു. തുടർന്ന് നിയമസഭയിലെത്തി സഭാ നടപടികൾ കാണുകയും, സ്പീക്കറുടെ ചേംബറിലെത്തി കുറച്ചു സമയം ചിലവിടുകയും ചെയ്തു. സ്നേഹസമ്മാനങ്ങൾ നൽകിയാണ് അഹാനെ സ്പീക്കർ യാത്രയാക്കിയത്.
അഹാനും സ്പീക്കറുമായുള്ള ഈ കൂടിക്കാഴ്ച, നമ്മുടെ കുഞ്ഞുങ്ങൾക്ക് ഉയർന്നു ചിന്തിക്കാനും സമഭാവനയോടെ വളരാനുമുള്ള പ്രചോദനമായിരിക്കുമെന്ന് ഒപ്പമുണ്ടായിരുന്നവർ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

