Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടിൽ അനധികൃത വൈൻ നിർമ്മാണം; ഒരാൾ പിടിയിൽ
text_fieldsbookmark_border
ആലുവ : വീട്ടിൽ അനധികൃത വൈൻ നിർമ്മാണം നടത്തിയയാൾ എക്സൈസ് പിടിയിൽ. ചൂര്‍ണിക്കര മാധവപുരം കോളനിയിൽ ചക്കാലക്കൽ വീട്ടിൽ ഡൊമനിക് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് അനധികൃതമായി വൈൻ നിര്‍മിച്ച് വില്‍പ്പന നടത്തിയിരുന്നത്. വൈൻ നിർമ്മിച്ച ഡൊമനിക്കിനെ (49) ആലുവ എക്സൈസ് ഇൻസ്പെക്ടർ ഇ.കെ.റെജിമോനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.
100 ലിറ്ററിന് മുകളില്‍ വൈന്‍ കണ്ടെടുത്തു. 650 മില്ലി ലിറ്റർ കൊള്ളുന്ന ബിയര്‍ കുപ്പികളില്‍ നിറച്ച് 100 രൂപ നിരക്കിലാണ് വിറ്റിരുന്നത്. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്. സന്തോഷ്കുമാര്‍, പ്രിവൻറീവ് ഓഫിസർ sI.എ നൈസാം, സിവിൽ എക്സൈസ് ഓഫിസർമാരായ സിദീഖ്, കെ.ആര്.രതീഷ്, സാജു, രാജേഷ് വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ഫൗസിയ എന്നിവർ പങ്കെടുത്തു.
Next Story
