ഇടതു സ്ഥാനാർഥികളെ വിജയിപ്പിണമെന്ന് കെ.ബി.ഇ.എഫ് കൺവെൻഷൻ
text_fieldsതിരുവനന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. ജില്ലാ കൺവെൻഷൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുന്നത് ഇടതുപക്ഷത്തെ മാത്രമാണെന്നും കേരളത്തിൽ ഏറ്റവും ശക്തമായ ബിജെപി വിരുദ്ധ പ്രസ്ഥാനം ഇടതുപക്ഷം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പാർലമെൻറ് ചോദ്യം ചോദിക്കുന്ന ജന പ്രതിനിധികൾ വേണമെങ്കിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് കൺവെൻഷനിൽ പങ്കെടുത്ത പ്രശസ്ത ടെലിവിഷൻ അവതാരകൻ ജി എസ് പ്രദീപ് പറഞ്ഞു. കെ.ബി.ഇ.എഫ് ജില്ലാ പ്രസിഡണ്ട് കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ, സംസ്ഥാന ട്രഷറർ ജയദേവ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

